രാത്രിയിലും മോട്ടോർ വാഹനവകുപ്പിന്റെ മിന്നൽപരിശോധന; 45 കേസുകൾ

മലപ്പുറം ജില്ലയിൽ വാഹനാപകടങ്ങൾ കുറയ്ക്കാൻ രാത്രിയിലും മോട്ടോർ വാഹന വകുപ്പിന്റെ ബോധവൽക്കരണം. രാത്രി നടത്തിയ പരിശോധനയിൽ 45 കേസുകളിലായി നാൽപതിനായിരം രൂപ പിഴ ഈടാക്കി

വാഹനങ്ങളുടെ അമിത ലൈറ്റാണ് രാത്രി കാലങ്ങളിൽ അപകടങ്ങൾ ഉണ്ടാക്കുന്നത്. ഇതുൾപ്പടെയുള്ള കാര്യങ്ങളിൽ രാത്രി സമയങ്ങളിൽ ബോധവൽക്കരണം നടത്തുകയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ് മന്റ് വിഭാഗം. നിങ്ങളുടെ  വെളിച്ചം മറ്റൊരു കുടുംബത്തിന്റെ ഇരുട്ടായി മാറിയേക്കാം എന്ന സന്ദേശമാണ് ഡ്രൈവർമാരിൽ എത്തിക്കുന്നത്.

മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ച രാത്രി കാലബോധവൽക്കരണ പരിപാടി വിജയമായാൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന ശുപാർശ സർക്കാറിന് മുന്നിൽവക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. വരും ദിവസങ്ങളിലും രാത്രി കാലബോധവൽകരണവും പരിശോധനയും തുടരും