ഇടക്കാലാശ്വാസം നല്‍കാനുള്ള തീരുമാനം; തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്നില്ല

തോട്ടം മേഖലയില്‍ പ്രതിദിനം അമ്പത് രൂപ ഇടക്കാലാശ്വാസം നല്‍കാനുള്ള തീരുമാനം വയനാട് ജില്ലയിലെ ഭൂരിഭാഗം തൊഴിലാളികള്‍ക്കും പ്രയോജനപ്പെടുന്നില്ല. ജില്ലയില്‍ പകുതിയലധികവും താല്‍ക്കാലിക തൊഴിലാളികളാണ്. സ്ഥിരം തൊഴിലാളികള്‍ മാത്രമേ ആനുകൂല്യത്തിന്റെ പരിധിയില്‍ വരികയുള്ളുവെന്നതാണ് പ്രതിസന്ധി. 

തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളുടെ കാലാവധി 2017 ഡിസംബറില്‍ കഴിഞ്ഞിരുന്നു.അത് പുതുക്കി 600 രൂപയാക്കണമെന്നാണ്തൊഴിലാളികളുടെ  ആവശ്യപ്പെട്ടിരുന്നു.നിരവധി തവണ പ്ലാന്റേഷന്‍ ലേബര്‍ കമ്മറ്റി യോഗം ചേര്‍ന്നെെങ്കിലും വേതനം കൂട്ടനാകില്ലെന്നായിരുന്നു നിലപാട്. 

എന്നാല്‍ പ്രതിദിനം 50 രൂപ ഇടക്കാലാശ്വാസം നല്‍കാന്‍ തീരുമാനിച്ചിരുന്നു. സ്ഥിരം തൊളിലാളികള്‍ക്ക് മാത്രമേ ഇതിന്റെ ഗുണം ലഭിക്കുകയുള്ളൂ. എന്നാല്‍ വയനാട്ടില്‍ ആകെയുള്ള തൊട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ഥിരം തൊഴിലാളികളല്ല. ഇപ്പോള്‍ പ്രതിദിനം 331 രൂപയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ജൂണ്‍ മാസം മുതല്‍  പ്രത്യക്ഷ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് തീരുമാനം.