മലപ്പുറത്ത് മഞ്ഞപ്പിത്ത ഭീഷണി; 15 പേർക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം ചേലേമ്പ്ര എളന്നുമ്മലില്‍ മഞ്ഞപ്പിത്ത ഭീഷണി. വിദ്യാർഥികൾ ഉൾപ്പടെ 15 പേർക്കാണ്  ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത്. ഒരു ചടങ്ങിനായി എത്തിച്ച ഐസ് ഉപയോഗിച്ച വെള്ളം കുടിച്ചവർക്കാണ് രോഗം കണ്ടെത്തിയതെന്നാണ് കരുതുന്നത്. രോഗം പടർന്നു പിടിച്ചിട്ടും ആരോഗ്യവകുപ്പ് ഇടപെടുന്നില്ലെന്ന പരാതിയുമുണ്ട്. എന്നാൽ 36 കിണറുകളിൽ ക്ലോറിനേഷൻ നടത്തിയെന്നും വീടുകളിൽ നേരിട്ടെത്തി ജാഗ്രതാ നിർദേശം നൽകുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.