ടാറിങ് പൂര്‍ത്തിയാക്കി രണ്ടാഴ്ച തികയും മുന്‍പെ റോഡ് പൊളിച്ചു

kozhikode-road
SHARE

കോഴിക്കോട് കുണ്ടായിത്തോടില്‍  ടാറിങ് പൂര്‍ത്തിയാക്കിയ റോ‍‍ഡ് രണ്ടാഴ്ച തികയുംമുന്‍പെ കുടിവെള്ളപൈപ്പിടാന്‍ പൊളിച്ചു. പുതിയ റോഡിന്റെ ഒരു കിലോമീറ്ററോളം ഇരുവശവും കുഴിയെടുത്തതിനാല്‍ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും യാത്ര ദുരിതമായി.  

രണ്ടാഴ്ച മുന്‍പ് ടാറിങ് പൂര്‍ത്തീകരിച്ച റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയിങ്ങനെയാണ്. പുതിയ റോഡ് എന്ന വര്‍ഷങ്ങളായുള്ള സ്വപ്നം യാഥാര്‍ഥ്യമായെന്ന് തിരിച്ചറിയുംമുന്‍പെ റോഡ് വീണ്ടും പഴയപടിയെത്തി. മുന്‍പത്തേക്കാള്‍ പൊടിശല്യം രൂക്ഷമായതോടെ പുറത്തിറങ്ങാന്‍പോലും കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. 

 കുടിവെള്ളക്ഷാമമുള്ള പ്രദേശത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതിയും റോഡ് നിര്‍മാണവും ഒരുമിച്ചെത്തിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 

അനുമതി ലഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും റോഡ് പണി വൈകുകയായിരുന്നു. . എന്നാല്‍ കുടിവെള്ളക്ഷാമം പരിഹരിച്ചതിനുശേഷം റോഡിന്റെ നര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ് നഗരസഭയുടെ ഉറപ്പ്.

MORE IN NORTH
SHOW MORE