നിറങ്ങള്‍ വാരിവിതറി കോഴിക്കോട്ട് ഹോളി ആഘോഷം

Kozhikode-Holy
SHARE

നിറങ്ങള്‍ വാരിവിതറി കോഴിക്കോട്ടെ ഉത്തരേന്ത്യന്‍ സമൂഹവും ഹോളി ആഘോഷിച്ചു. ഗുജറാത്തി സ്ട്രീറ്റില്‍ നടന്ന ആഘോഷപരിപാടികള്‍ക്ക്  പ്രായഭേദമെന്യെ നിരവധിപേരാണെത്തിയത്.

വര്‍ണപ്പൊടികളും നിറക്കൂട്ടും കൊണ്ട് നിറഞ്ഞ തെരുവ്.  ഇനി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ലനാളുകള്‍ എന്നു വിളിച്ചോതി ഹോളി. എല്ലാമുക്കിലും നിറഞ്ഞത് സ്നേഹത്തിന്റെ ഗന്ധമാണ്. സന്തോഷത്തിന്റെ ആഘോഷത്തെ ഉല്‍സവമാക്കുകയായിരുന്നു , കോഴിക്കോട്ടെ ഉത്തരേന്ത്യക്കാരും 

ഹോളി വിഭവങ്ങളും പാനീയങ്ങളുമെല്ലാം ആഘോഷത്തിന്റെ ഭാഗമായി. നൃത്തമാടിയും പാടിയും മനസുനിറയ്ക്കുകയാണോരോരുത്തരും. 

ഒത്തുചേരലിന്റെ സന്തോഷത്തിനൊപ്പം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെ സന്ദേശം കൂടി പങ്കുവച്ചാണ് എല്ലാവരും മടങ്ങിയത്.

MORE IN NORTH
SHOW MORE