ജനാധിപത്യത്തിന്റെ ചരിത്രമടയാളപ്പെടത്തുന്ന പുസ്തകപ്രദർശനം കോഴിക്കോട്

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രമടയാളപ്പെടുത്തുന്ന  ഗ്രന്ഥങ്ങള്‍ പ്രദര്‍ശനത്തിനൊരുക്കി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ്.  രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും സുപ്രധാന നിലപാടുകളും, ചര്‍ച്ചകളും പുതുതലമുറയിലേക്ക് പകരുകയാണ് തിരഞ്ഞെടുപ്പ് കാലത്തെ പ്രദര്‍ശനത്തിന്റെ ലക്ഷ്യം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ശശി തരൂര്‍ രചിച്ച ദ് പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍, ഇന്ദര്‍ മല്‍ഹോത്രയുടെ ഇന്ദിരാ ഗാന്ധി, സോണിയാ ഗാന്ധിയുടെ ജീവിതം ആസ്പദമാക്കി ജാവിയര്‍ മോറോ രചിച്ച ദ് റെഡ് സാരി, ദ് അണ്‍ടോള്‍ഡ് വാജ്പേയി . ഇന്ത്യയുടെ ജനാധിപത്യവും രാഷ്ട്രീയവും ഒാരോ പുസ്തകങ്ങളും പറഞ്ഞുതരും. നിര്‍ണായക ഘട്ടങ്ങളിലെടുത്ത നിലപാടുകള്‍, ജനത്തിന്റെ കയ്യടി നേടിയ തീരുമാനങ്ങള്‍, തിരഞ്ഞെടുപ്പ് വിജയങ്ങള്‍ പരാജയങ്ങള്‍. വിശദമായ പഠനമാണ് വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 

ജനപ്രിയ നേതാക്കളിലൂടെ അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയെയും കൂടുതലായി അറിയാം. കരുണാനിധിയുടെയും എം.വി.ആറിന്റെയും, മമതാ ബാനര്‍ജിയുടെയും മുതല്‍ കേരളത്തിലെ സമരനേതാക്കളുടെ ചരിത്രം വരെ ഇവിടെ തെരയാം. കോളജിലെ ചരിത്രവിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനമൊരുക്കിയത്. എണ്‍പതിയെട്ട് പുസ്തകങ്ങളുണ്ട്.