കെ.പി.ഉമ്മറിനെ സ്മരിച്ച് സാംസ്കാരിക കൂട്ടായ്മ

ummair
SHARE

നാടകത്തിലും സിനിമയിലും ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാനിച്ച കെ.പി.ഉമ്മറിനെ സ്മരിച്ച് കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മ. നീലനിശീഥിനി എന്ന പേരില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ഉമ്മര്‍ സിനിമയിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള സംഗീതസന്ധ്യയും അരങ്ങേറി. 

നാടകത്തിനും സിനിമയ്ക്കും സാഹിത്യത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച കോഴിക്കോടിന്റെ പ്രിയ കലാകാരനുള്ള സമര്‍പ്പണമായി ഗാനസന്ധ്യ. പല പാട്ടുകളും ഉമ്മര്‍ ചിത്രങ്ങളിലേക്കുള്ള ഒരു തിരികെപ്പോക്കുകൂടിയായി. നാടിന്റെ പ്രിയ ഉമ്മുക്കയുടെ സ്മരണ നിലനിര്‍ത്താന്‍ ടൗണ്‍ഹാളിലേക്ക് നിരവധിപേരാണെത്തിയത്.

ഒാര്‍മയില്‍ മായാതെ നിന്ന സിനിമാസന്ദര്‍ഭങ്ങളെ കോര്‍ത്തിണിക്കിയ ഗാനസന്ധ്യ സദസ് നിറഞ്ഞമനസോടെ ഏറ്റുവാങ്ങി. ഒാരോ പാട്ടിലും ഉമ്മര്‍ എന്ന കലാകാരന്റെ അംശമുണ്ടായിരുന്നു. ഉമ്മര്‍ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കുപുറമേ ഹിന്ദി ഗസല്‍ മാപ്പിളപാട്ടുകളും ഗാനസന്ധ്യയ്ക്ക് മിഴിവേകി. യുവതരംഗ് സാസ്കാരിക കൂട്ടായ്മയാണ് ഉമ്മര്‍  അനുസ്മരണ പരിപാടി ഒരുക്കിയത്.

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.