സ്ഥലത്തെ ചൊല്ലി തർക്കം; പരപ്പനങ്ങാടി മല്‍സ്യബന്ധന തുറമുഖത്തിന് വീണ്ടും തറക്കല്ലിട്ടു

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ശിലാസ്ഥാപനം നടത്തിയ പരപ്പനങ്ങാടി മല്‍സ്യബന്ധന തുറമുഖത്തിന്  വീണ്ടും തറക്കല്ലിട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍. തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലത്തെ ചൊല്ലിയുള്ള പ്രാദേശികമായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഹാര്‍ബര്‍ നിര്‍മാണം നീണ്ടുപോയത്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചാണ് ചാപ്പപടിയില്‍ നിന്നു അങ്ങാടി കടപ്പുറത്തേക്ക് മല്‍സ്യബന്ധന തുറമുഖം  മാറ്റി പുതിയ ശിലാസ്ഥാപനം.

ശിലാസ്ഥാപന ചടങ്ങു നടക്കുന്ന സ്ഥലത്തേക്കുള്ള റോഡില്‍ ഇരുവശത്തും തുറമുഖത്തി്ന അവകാശവാദമുന്നയിച്ചുള്ള സര്‍ക്കാറിന്റെയും പ്രതിപക്ഷത്തിന്റേയും ബോര്‍ഡുകളാണ്. സ്വാഗത പ്രാസംഗികനായ സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബ് സംസാരിച്ചു തുടങ്ങിപ്പോള്‍ തന്നെ സി.പി.എം പ്രവര്‍ത്തകര്‍  ബഹളം വച്ചു തുടങ്ങി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ശിലാസ്ഥാനം നടത്തിയ ഹാര്‍ബറിനാണ് വീണ്ടും ശിലാസ്ഥാപനമെന്ന് അദ്ദേഹം പറഞ്ഞു

അബ്ദുറബ്ബ് സംസാരിച്ചപ്പോള്‍ ബഹളം വച്ചവരോടുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. രണ്ടു വര്‍ഷം കൊണ്ട് ഹാര്‍ബര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. 112.3 കോടിരൂപയാണ് തുറമുഖത്തിന്റെ നിര്‍മാണത്തിനാവശ്യം.