കാലിക്കറ്റ് സര്‍വ്വകലാശാലക്ക് ഇനി അക്വാട്ടിക് കോംപ്ലക്സും

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കായികസ്വപ്നങ്ങള്‍ നീന്തികടക്കാന്‍ ക്യാംപസില്‍ ഇനി അക്വാട്ടിക് കോംപ്ലക്സും. നീന്തല്‍ പരിശീലനത്തിനും മത്സരങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രാജ്യാന്തര നിലവാരമുള്ള സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 

നിരവധി കായിക പ്രതിഭകളെ വാര്‍ത്തെടുത്ത സര്‍വ്വകലാശാലയ്ക്ക് വിജയവീഥിയില്‍ ഇനി നീന്തല്‍ക്കുളവും സഹായത്തിനുണ്ടാകും. അമ്പത് മീറ്റര്‍ കോമ്പറ്റീഷന്‍ പൂളും 25 മീറ്റര്‍ വാംഅപ്പ് പൂളും ഉള്‍പ്പെടെയാണ് അക്വാറ്റിക് കോംപ്ലക്സില്‍ സജ്ജീകരിച്ചിരിക്കുന്നത്,ഒരു ഡൈവിങ് പൂള്‍ കൂടി ഒരുക്കിയാല്‍ രാജ്യാന്തര മത്സരങ്ങള്‍ക്ക് പോലും യൂണിവേഴ്സിറ്റി വേദിയാകും. മന്ത്രി കെടി ജലീലിന്റെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടന ചടങ്ങ്,കായികമന്ത്രി ഇപി ജയരാജന്‍ മുഖ്യപ്രഭാഷണംനടത്തി, വൈസ് ചാന്‍സലര്‍  ഡോ:കെ.മുഹമദ് ബഷീറും ചടങ്ങില്‍ സംബന്ധിച്ചു.