പ്രതിപക്ഷത്തെ ഒഴിവാക്കി കൗണ്‍സില്‍ യോഗം; കോഴിക്കോട് പ്രതിഷേധം

calicut-corporation
SHARE

പ്രതിപക്ഷ കക്ഷികളെ ഒഴിവാക്കി മേയര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നതായി പരാതി. ഹര്‍ത്താലിന്റെ അസൗകര്യം കണക്കിലെടുത്ത് കൗണ്‍സില്‍ മാറ്റിവെയ്ക്കാന്‍ യുഡിഎഫ് ,ബിജെപി അംഗങ്ങള്‍  ആവശ്യപ്പെട്ടിരുന്നു.കോറം തികഞ്ഞതിനാല്‍ മാറ്റിവെക്കേണ്ടെന്ന കൗണ്‍സില്‍ തീരുമാനമാണ് നടപ്പാക്കിയതെന്ന് മേയര്‍ വ്യക്തമാക്കി.

നേരത്തെ തീരുമാനിച്ച കൗണ്‍സില്‍ യോഗമായിരുന്നെങ്കിലും ഹര്‍ത്താല്‍ പ്രമാണിച്ച് മാറ്റിവെക്കണമെന്നായിരുന്നു യുഡിഎഫ് അംഗങ്ങളുടെ ആവശ്യം പ്രതിപക്ഷ േനതാവ് പിഎം സുരേഷ് ബാബു ഇക്കാര്യം രേഖാമൂലം അവശ്യപ്പെട്ടു

വാഹനസൗകര്യമില്ലാത്തതിനാല്‍ വരാന്‍ ആകില്ലെന്നും യോഗം മാറ്റണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കോറം തികഞ്ഞിരുന്നുവെന്നും പങ്കെടുത്ത 44 അംഗങ്ങളുടെ അഭിപ്രായം കണക്കിലെടുത്താണ് യോഗം നടത്തിയതെന്നും മേയര്‍ വ്യക്തമാക്കി.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള കൗണ്‍സില്‍ യോഗമായതിനാല്‍ മാറ്റിവെയ്ക്കാന്‍ സാധിക്കില്ലെന്നും മേയര്‍ വ്യക്തമാക്കി

എന്നാല്‍ യോഗം മാറ്റിവെയ്ക്കാന്‍ വാക്കാല്‍ സമ്മതിച്ച മേയര്‍ പാര്‍ട്ടി സമ്മര്‍ദ്ദത്തിന് വഴങ്ങി യോഗം കൗണ്‍സില്‍ ചേരുകയായിരുന്നുവെന്നും  പ്രതിപക്ഷം ആരോപിക്കുന്നു.

MORE IN NORTH
SHOW MORE