'തുർക്കി' പാലത്തിന് താൽക്കാലിക അനുബന്ധപാത

wayanad-thurki-bridge
SHARE

വയനാട് കൽപറ്റയിൽ നൂറ് കണക്കിന് ആളുകൾ ആശ്രയിക്കുന്ന തുർക്കി പാലത്തിന് താൽക്കാലിക അനുബന്ധ പാതയൊരുക്കി തുർക്കി ജീവൻരക്ഷാ സമിതി. 2015ൽ പണി പൂർത്തിയായതാണെങ്കിലും പാലത്തിലേക്ക് കയറണമെങ്കിൽ കോണി ഉപയോഗിക്കേണ്ട അവസ്ഥയായിരുന്നു. ശാശ്വതമായ അനുബന്ധ റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട്  സമരം ശക്തമാക്കാനാണ്  നാട്ടുകാരുടെ തീരുമാനം .

പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇരുമ്പുപാലമായിരുന്നു നേരത്തെ  ഇവിടെയുണ്ടായിരുന്നത്. തുരുമ്പെടുത്ത ഈ പാലം മാറ്റി 2015 ൽ കോൺക്രീറ്റ് പാലം നിർമ്മിച്ചു .എന്നാൽ, അനുബന്ധ റോഡ് നിർമാണം തടസ്സപ്പെട്ടു. അശാസ്ത്രീയമായ നിർമാണം മൂലം പാലവും റോഡും തമ്മിൽ ഉയരവ്യത്യാസമുണ്ടായി.  ഒട്ടേറെത്തവണ ബന്ധപ്പെട്ട അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതോടെയാണ് തുർക്കി ജീവൻരക്ഷാ സമിതി താൽക്കാലിക അനുബന്ധ പാതയൊരുക്കിയത്. ഇരുചക്ര വാഹനങ്ങൾക്കും ഒാട്ടോറിക്ഷകൾക്കും കടന്നുപോകാൻ കഴിയുന്ന പാതയാണ് ഇവർ ഒരുക്കിയത്. 

അനുബന്ധ റോഡില്ലാത്തതിനാൽ കൈതക്കൊല്ലി, ചേനമല കോളനി, എന്നിവിടങ്ങളിലെ നൂറുക്കണക്കിനു കുടുംബങ്ങൾ ദുരിതത്തിലായിരുന്നു. ശാശ്വതമായ പരിഹാരം ഒരുക്കണമെന്നാണ് ആവശ്യം .നേരത്തെ കലക്ടറേറ്റ് മാർച്ച് ഉൾപ്പെടെയുള്ളവ സംഘടിപ്പിച്ചിരുന്നു .

MORE IN NORTH
SHOW MORE