വയനാട് ഔട്ട്പോസ്റ്റ് വേണമെന്നാവശ്യം; ലഹരിക്കടത്ത് സജീവം

വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂരില്‍ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നു. കേരള കര്‍ണാടക അതിര്‍ത്തി മേഖലയായ ഇവിടെ ലഹരിക്കടത്ത് സംഭവങ്ങള്‍ വര്‍ധിക്കുകയാണ്.

കബനിയുടെ തീരപ്രദേശമായ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും എളുപ്പത്തില്‍ ലഹരിവസ്തുക്കള്‍ പുല്‍പ്പള്ളിയിലേക്ക് കടത്താം.കര്‍ണാടകയില്‍ ചെറിയ വിലയ്ക്ക് ലഭിക്കുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വയനാട് വഴി കേരളത്തിലെത്തിച്ച് വന്‍ വിലയ്ക്കാണ് വില്‍ക്കുന്നത്.

കബനീ നദിയിലൂടെ തോണിവഴി ഇത് കടത്തുന്നു എന്നാണ് നാട്ടുകാരുടെ പരാതി. എന്നാല്‍ ഉദ്യാഗസ്ഥരുടെ ഒരു പരിശോധനയും ഇവിടെയില്ല.നേരത്തെ പൊലീസ് ഔട്ട്പോസ്റ്റ് ഉണ്ടായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് അതിന്റെ പ്രവര്‍ത്തനം നിലച്ചു. കാര്യക്ഷമമായ സംവിധാനങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നാണ് ആവശ്യം. ഒരുവര്‍ഷം മുമ്പ് ബൈരക്കുപ്പയില്‍ നിന്നും കടത്തിയ സ്ഫോടകവസ്തുക്കള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിക്കല്ലൂരില്‍വെച്ച് പൊലീസ് പിടികൂടിയിരുന്നു.