അടിസ്ഥാന സൗകര്യങ്ങളില്ലാതെ കുറ്റിപ്പുറം ബസ് ബസ് സ്റ്റാന്‍ഡ്

അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ് കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡ്. ബസ് സ്റ്റാന്‍ഡ് നവീകരണത്തിന് പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും കൃത്യമായി നടപ്പാക്കുന്നില്ലെന്നാണ് ആരോപണം.അതേ സമയം ബസ് സ്റ്റാന്‍ഡ് നവീകരണത്തിന് ഒന്നേകാല്‍ കോടി രൂപയുടെ പദ്ധതി തയാറായെന്നും നിര്‍മാണ ജോലികള്‍  ഉടന്‍  തുടങ്ങുമെന്നുമാണ് എം.എല്‍.എ പറയുന്നത്. 

ഇതാണ് കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വന്നുപോവുന്ന സ്ഥലം. എന്നാല്‍ ഒറ്റനോട്ടത്തില്‍ ഇതൊരു ബസ് സ്റ്റാന്‍ഡാണെന്ന് ആരു പറയില്ല.എല്ലാ വാഹനങ്ങളും ഈ സ്റ്റാന്‍ഡുവഴി കടന്നു പോവുന്നത് കാണാം. തൊട്ടടുത്തുള്ള  എഫ്.സി.ഐ ഗോഡൗണിലേക്കുള്ള ചരക്കു ലോറികള്‍, രജിസ്റ്റാര്‍ ഒാഫിസിലേക്കുള്ള വാഹനങ്ങള്‍ അങ്ങനെ എല്ലാം. .ബസ് ബേ പോലും ഇവിടെ ഇല്ല.

കുറ്റിപ്പുറം പഞ്ചായത്ത് കൃത്യമായി പദ്ധതി സമര്‍പ്പിക്കാത്തതാണ് ബസ് സ്റ്റാന്‍ഡ് നവീകരണം വൈകുന്നതിനു കാരണമെന്നാണ് സി.പി.എം ആരോപണം എന്നാല്‍ നവീകരണത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറായതായും ഉടന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. പേരിനൊരു കംഫോര്‍ട്ട് സ്റ്റേഷന്‍ മാത്രമാണ് യാത്രക്കാര്‍ക്കുള്ള ഏക ആശ്വാസം