ദേശീയ ദുരന്തനിവാരണസേന മലപ്പുറം ജില്ലയില്‍ സന്ദര്‍ശനം തുടങ്ങി

dister-mgt
SHARE

പ്രളയത്തിനു ശേഷമുള്ള സ്ഥിഗതികള്‍ വിലയിരുത്താന്‍ ദേശീയ ദുരന്തനിവാരണസേന മലപ്പുറം ജില്ലയില്‍ സന്ദര്‍ശനം തുടങ്ങി.തിരൂര്‍ ,പൊന്നാനി താലൂക്കുകളിലെ ദുരിതബാധിത പ്രദേശങ്ങളിലാണ് സംഘം  ആദ്യം സന്ദര്‍ശനം നടത്തുന്നത്.

ദുരന്തനിവാരണ സേനയുടെ ആര്‍ക്കോണത്തുനിന്നുള്ള സംഘമാണ് ജില്ലയില്‍ സന്ദര്‍ശനം ആരംഭിച്ചത്.പ്രളയബാധിത പ്രദേശങ്ങളിലെ ഇപ്പോഴത്തെ അവസ്ഥയെകുറിച്ച് പഠിക്കാനും ദുരന്തങ്ങള്‍ നേരിടാന്‍ ജനങ്ങളെ ബോധവല്‍ക്കരണം നടത്താനുമാണ് സംഘം എത്തിയത്. ഇതിന്റെ ഭാഗമായി ഒാരോ സ്ഥലങ്ങളിലേയും ആളുകള്‍ക്ക് ആവശ്യമായ ക്ലാസുകള്‍ നല്‍കി

ജില്ലയില്‍ പ്രളയം ബാധിച്ച പ്രദേശങ്ങളുടെ കണക്കുകളും , ആശുപത്രികള്‍, സ്കൂളുകള്‍ എന്നിവയുടെ വിവരങ്ങളും  ശേഖരിക്കും.ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥരേയും സന്നദ്ധപ്രവര്‍ത്തകരേയും  ഉള്‍പ്പെടുത്തി വാട്സാപ്പ് കൂട്ടായ്മ രൂപീകരിക്കും.ഈ മാസം 31 വരെയാണ് സംഘം ജില്ലയില്‍ ഉണ്ടാവുക.സന്ദര്‍ശനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറും.

MORE IN NORTH
SHOW MORE