നിഷ്കളങ്കതയുടെ വര്‍ണങ്ങൾ; കോഴിക്കോട് ബാലചിത്രരചനാ മല്‍സരം

paiting-copetition
SHARE

ചിത്രരചനയില്‍ പ്രാവീണ്യമുള്ള കുരുന്നുകളെ കണ്ടെത്താന്‍ ബാലചിത്രരചനാ മല്‍സരം. ദേശീയ യുവജന വാരാഘോഷത്തിന്റെ ഭാഗമായാണ് കോഴിക്കോട് കണ്ണഞ്ചേരി ശ്രീഗണേശ് കലാസമിതിയുടെ നേതൃത്വത്തില്‍ മല്‍സരം സംഘടിപ്പിച്ചത്. 

നിഷ്കളങ്കതയുടെ വര്‍ണങ്ങളാണ് ഒാരോ കടലാസിലും നിറഞ്ഞത്. ചിലര്‍ നന്മയുടെ ചില നല്ല കാഴ്ചകള്‍ പകര്‍ത്തി. ചുവപ്പിലും പച്ചപ്പിലും നീലയിലുമൊക്കെ നിറയുന്ന വര്‍ണാഭമായ കാഴ്ചകള്‍. വീടും കൂടും മരങ്ങളും ചിത്രശലഭങ്ങളുമെല്ലാം ഇവിടെ കഥാപാത്രങ്ങളായി. മനോഹരമായ ചിത്രം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ കുഞ്ഞുമുഖങ്ങളില്‍ സന്തോഷം മാത്രം. മല്‍സരത്തെ ആഘോഷമാക്കുകയായിരുന്നു ക്ഷേത്രാങ്കണം. 

നഴ്സറി, എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായായിരുന്നു മല്‍സരം. വിജയികള്‍ക്ക് സ്വര്‍ണമെഡല്‍ സമ്മാനമായി ലഭിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍  പങ്കെടുത്തു. 

MORE IN NORTH
SHOW MORE