ലൈസൻസ് തുക കൂട്ടുന്നതിൽ എതിര്‍പ്പ്; നഗരസഭാ യോഗത്തിൽ തര്‍ക്കം

calicut-municipality-18
SHARE

കോഴിക്കോട് നഗരസഭാ പരിധിയിലെ വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് തുക വര്‍ധിപ്പിക്കുന്നതിനെച്ചൊല്ലി നഗരസഭാ യോഗത്തില്‍ തര്‍ക്കം.  തുക വര്‍ധിപ്പിക്കാനുള്ള നിർദേശം ഭരണ പ്രതിപക്ഷ കൗൺസിലർമാരുടെ എതിർപ്പിനെതുടർന്ന്  കൂടുതൽ ചർച്ചയ്ക്കായി മാറ്റിവച്ചു. 

ലൈസൻസ് തുകയില്‍ വലിയ വര്‍ധനവാണുണ്ടായത്. ഇത് വ്യാപാരി, വ്യവസായികൾക്കു താങ്ങാനാകില്ലെന്നും വർധനയുടെ നിരക്ക് കുറയ്ക്കണമെന്നും ഇരുഭാഗത്തെയും കൗൺസിലർമാർ ആവശ്യപ്പെട്ടു. മുനിസിപ്പല്‍ നിയമപ്രകാരം സർക്കാർ നിശ്ചയിക്കുന്ന തുക അടിസ്ഥാനപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങൾക്ക് ലൈസൻസ് തുക ഓരോ വർഷവും പുതുക്കാം. ഇതനുസരിച്ച ്  പുതുക്കിയ നിരക്ക് നിലവില്‍ വന്നെങ്കിലും കാലാനുസൃതമായ വർധന ഈ വർഷമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോഗ്യ സ്ഥിരം സമിതിയുടെ വാദം. 

അതേസമയം, ഇപ്പോൾ നിർദേശിക്കപ്പെട്ട രീതിയിൽ വർധന നടപ്പാക്കിയാൽ കോർപറേഷനും കൗൺസിലർമാർക്കും കടുത്ത എതിർപ്പ് നേരിടേണ്ടിവരുമെന്ന് യുഡിഎഫ് അംഗം എം.കുഞ്ഞാമുട്ടി പറഞ്ഞു. ലൈസൻസ് ഫീസ് 25 ശതമാനമെങ്കിലും കുറയ്ക്കണമെന്ന് എൽഡിഎഫ് അംഗങ്ങളും ആവശ്യപ്പെട്ടു. 

MORE IN NORTH
SHOW MORE