ആദിവാസികളുടെ ഭൂപ്രശ്നങ്ങൾ നാലുമാസത്തിനുള്ളിൽ പരഹരിക്കും; എ.കെ.ബാലൻ

attappady-pattayam
SHARE

നാലുമാസത്തിനുളളില്‍ ആദിവാസികളുടെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി എകെ ബാലന്‍.വിവിധ ജില്ലകളിലെ പട്ടയവിതരണം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരനും അറിയിച്ചു. പാലക്കാട്ട് മൂവായിരത്തി ഇരുനൂറ് പേര്‍ക്ക് പട്ടയം വിതരണം ചെയ്തു.  

മന്ത്രി ഇ ചന്ദ്രശേഖരനാണ് പാലക്കാട്ട് പട്ടയമേള ഉദ്ഘാടനം ചെയ്തത്. ജില്ലയിൽ 3253 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. 931 പട്ടിക വർഗ കുടുംബങ്ങളും ഇതിലുള്‍പ്പെടും. വനം, തദ്ദേശസ്ഥാപനങ്ങളേത് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ അനുമതി തേടി പട്ടയം വിതരണം നടത്തുന്നതില്‍ കാലതാമസമുണ്ടാകുന്നതായി റവന്യൂ മന്ത്രി പറഞ്ഞു.

നാലുമാസത്തിനുളളില്‍ ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കും. രണ്ടു ഘട്ടങ്ങളിലായി ജില്ലയില്‍ 1500 ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയെന്ന് മന്ത്രി എകെ. ബാലന്‍ അറിയിച്ചു. അട്ടപ്പാടിയില്‍ നിന്നുളള ആദിവാസികള്‍ ഉള്‍പ്പെടെയുളളവര്‍ പട്ടയമേളയില്‍ പങ്കെടുത്തു. 

MORE IN NORTH
SHOW MORE