കോഴിക്കോട് കോളനിയിലെ സാഹചര്യങ്ങള്‍ അതീവഗുരുതരമെന്ന് പട്ടികജാതി കമ്മീഷന്‍

കോഴിക്കോട് കല്ലുത്താന്‍കടവ് കോളനിയിലെ സാഹചര്യങ്ങള്‍ അതീവഗുരുതരമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ്ചെയര്‍മാന്‍ എല്‍.മുരുകേശന്‍. 

ഇന്ന് കോഴിക്കോട് നടക്കുന്ന അവലോകന യോഗത്തിന് മുന്നോടിയായിട്ടാണ് ദേശീയപട്ടികജാതി കമ്മീഷന്‍ കല്ലുത്താന്‍കടവ് കോളനി സന്ദര്‍ശിച്ചത്. ആവശ്യമെങ്കില്‍  അവലോകന യോഗത്തില്‍ നഗരസഭാ അധികൃതരെ വിളിച്ചുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

കോളനിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലിയിരുത്താനായാണ് കമ്മീഷന്‍ നേരിട്ടെത്തിയത്. കുടിവെള്ളം ശുചിമുറി അഴുക്കുചാല്‍ തുടങ്ങിയവയുടെ ദയനീയ അവസ്ഥ കമ്മീഷന് ബോധ്യപ്പെട്ടു.പുനരധിവാസം ഇഴഞ്ഞുനീങ്ങുന്നതിനെ കുറിച്ചും കോളനിനിവാസികള്‍ കമ്മീഷന് മുമ്പാകെ പരാതിപറഞ്ഞു 

കോളനി നിവാസികളുടെ പുനരധിവാസത്തിനായി നിര്‍മ്മിക്കുന്ന ഫ്ളാറ്റിന്റെ നിര്‍മ്മാണം അനിശ്ചതിമായി നീളുകയാണ്.നാളത്തെ അവലോകനയോഗത്തില്‍ കല്ലുത്താന്‍കടവ് കോളനിെയ കുറിച്ച് പ്രത്യേകം പരിശോധിക്കുമെന്നും വേണ്ടി വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുെമന്നും കമ്മീഷന്‍ വൈസ്ചെയര്‍മാന്‍ വ്യക്തമാക്കി.