ചാവറ സംസ്കൃതി പുരസ്കാരം എം.ടി വാസുദേവന്‍നായര്‍ക്ക് സമ്മാനിച്ചു

chavara-award-mt
SHARE

ചാവറ സംസ്കൃതി പുരസ്കാരം സാഹിത്യകാരന്‍ എംടി വാസുദേവന്‍നായര്‍ക്ക് സമ്മാനിച്ചു. പ്രശസ്ത നിരൂപകന്‍ എംകെ സാനു പുരസ്കാരം വിതരണം െചയ്തു. സാമൂഹിക പരിഷ്കര്‍ത്താവും  ഭാഷാപണ്ഡിതനുമായ ചാവറകുര്യാക്കോസ് ഏലിയാസ് പിതാവിന്റെ അനുസ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ  പുരസ്കാരമാണ് എംടിയ്ക്ക് സമ്മാനിച്ചത്.

ചാവറയച്ഛന്റെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ടാണ് എംടി പുരസ്കാരത്തിന് നന്ദി പറഞ്ഞത്. നവോത്ഥാനമൂല്യങ്ങളെ തിരസ്കരിക്കുന്ന പ്രവണതയാണ് അടുത്തകാലത്തായി കേരളത്തില്‍ നടക്കുന്നതെന്ന് പുരസ്കാരം വിതരണം ചെയ്ത എം.കെ സാനു അഭിപ്രായപ്പെട്ടു.ആര്‍ട്ടിസ്റ്റ് നമ്പൂതിരി സംവിധായകന്‍ രഞ്ജിത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

MORE IN NORTH
SHOW MORE