വയനാട്ടില്‍ വൃക്കരോഗികള്‍ക്ക് ചികില്‍സ ലഭ്യമാക്കാന്‍ ഒരു കോടി രൂപയുടെ പദ്ധതി

kidney-patients
SHARE

വയനാട്ടില്‍ വൃക്കരോഗികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കാന്‍ അടുത്ത സാമ്പത്തികവര്‍ഷം ഒരു കോടി രൂപയുടെ പദ്ധതിരൂപരേഖ തയാറാക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത്.

വയനാട്ടില്‍ വൃക്കരോഗികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കാന്‍ അടുത്ത സാമ്പത്തികവര്‍ഷം ഒരു കോടി രൂപയുടെ പദ്ധതിരൂപരേഖ തയാറാക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത്. കൂടുതല്‍ ഡയാലിസിസ് യന്ത്രങ്ങള്‍  ലഭ്യമാക്കുന്നതിനൊപ്പം രോഗികളെ ദത്തെടുക്കാന്‍ ജില്ലാ ഭരണകൂടവുമായി യോജിച്ച് കമ്മിറ്റി രൂപീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആതുരാലയമായ മാനന്തവാടി ആശുപത്രിയില്‍ ആകെ ഏഴ് ഡയാലിസിസ് യന്ത്രങ്ങളാണ് ഉള്ളത്. 

രജിസ്റ്റര്‍ ചെയ്ത നൂറ്റമ്പതോളം രോഗികള്‍ പുറത്ത് നില്‍ക്കുകയാണ്. അഞ്ച് യന്ത്രങ്ങള്‍ കൂടി അടുത്ത വര്‍ഷം ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പറയുന്നു.

ജില്ലാ ഭരണകൂടവുമായി ചേര്‍ന്നുള്ള  കമ്മിറ്റി സ്പോണ്‍സര്‍മാരെ കണ്ടെത്തി ജില്ലയിലെ മുഴുവന്‍ വൃക്കരോഗികള്‍ക്കും ഡയാലിസിസ് ചികില്‍സ ലഭ്യമാക്കും.

ഈ മാസം പതിനേഴിന് നടക്കുന്ന സെമിനാറില്‍ പദ്ധതിയുടെ രൂപരേഖ തയാറാകും.

വൃക്കരോഗികളുടെ ചികില്‍സയ്ക്ക് വേണ്ടിയുള്ള പദ്ധതിനിര്‍ദേശം  ജില്ലാ ഭരണകൂടത്തിന്  സമര്‍പിക്കുമെന്ന്   ഡി.എം.ഒയും അറിയിച്ചു.  

MORE IN NORTH
SHOW MORE