കനോലി കനാലിലേക്ക് മലിനജലമൊഴുക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയില്ല

 കോഴിക്കോട്  കനോലി കനാലിലേക്ക് മലിനജലമൊഴുക്കിയ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നീക്കംനോട്ടീസില്‍ ഒതുങ്ങി. നൂറ്റിയൊന്ന് സ്ഥാപനങ്ങള്‍ക്കാണ്   ഇതുവരെ നോട്ടീസ് നല്‍കിയത്. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിലെ ആള്‍ക്ഷാമത്തെ  തുടര്‍ന്നാണ്  തുടര്‍നടപടികള്‍  മുടങ്ങിയതെന്നാണ് വിശദീകരണം

കഴിഞ്ഞ മാസം   ഒന്നു മുതലാണ്  സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി തുടങ്ങിയത്. പതിനെഞ്ച് ദിവസത്തിനകം പൈപ്പുകള്‍ ഒഴിവാക്കി മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശം.  

നോട്ടീസ് ലഭിച്ചവര്‍ കലക്ടറെ സമീപിച്ചു സമയം നീട്ടിവാങ്ങിയെന്നാണ് വാദം. എന്നാല്‍ രേഖാമൂലം കലക്ടര്‍ ഇത് അനുവദിച്ചിട്ടില്ല . . പലതവണ പരിശോധന നടത്തിയെങ്കിലും കനാലിലേക്ക്  മാലിന്യം തള്ളുന്നത് എവിടെ നിന്നാണെന്ന് കണ്ടെത്താനുമായിട്ടില്ല.  

കനാല്‍ തീരത്തെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയതിന് ശേഷം മാത്രം പരിശോധന മതിയെന്നാണ് കോര്‍പറേഷന്‍  നിലപാട്.  ആയിരത്തിലധികം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി നോട്ടീസ് നല്‍കാന്‍ തന്നെ മാസങ്ങളെടുക്കും.