ഭൂമി ഏറ്റെടുത്തിട്ടും പുനരധിവാസ പാക്കേജ് നടപ്പായില്ല; ജനങ്ങൾ ദുരിതത്തിൽ

Kannur-NH
SHARE

ദേശീയപാത നാലുവരിയാക്കാന്‍ ഭൂമി ഏറ്റെടുത്തിട്ടും പുനരധിവാസ പാക്കേജ് നടപ്പാക്കാതെ ദേശീയപാത അതോറിറ്റി. കണ്ണൂരില്‍മാത്രം ആയിരത്തിലധികം വ്യാപാരികളും  അഞ്ഞൂറോളം കുടുംബങ്ങളുമാണ് ദുരിതത്തിലായത്. 

ബക്കളം സ്വദേശി നാരായണനും കുടുംബവും താമസിക്കുന്നത് ഈ ഷെ‍ഡിലാണ്. വീടും സ്ഥലവും ദേശീയപാത അതോറിറ്റി ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കി. പുതിയ വീട് കണ്ടെത്തി മാറുന്നതിന് ഒരുവര്‍ഷത്തേക്ക് മാസം അയ്യായിരം രൂപ വാടകയും സാധനങ്ങള്‍ മാറ്റുന്നതിന് അമ്പതിനായിരം രൂപയും ലഭിച്ചില്ല. ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ വീട് നല്‍കണമെന്ന ഉത്തരവും പാഴായി. 

വാടകയ്ക്ക് കച്ചവടം നടത്തുന്നവരുടെ അവസ്ഥയാണ് ദയനീയം. കെട്ടിട ഉടമയ്ക്ക് ഉചിതമായ നഷ്ടപരിഹാരം ലഭിക്കും. പക്ഷേ കച്ചവടം നടത്തുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ നല്‍കണമെന്ന ഉത്തരവ് ഫയലില്‍തന്നെയാണ്. കണ്ണൂര്‍ ജില്ലയില്‍ ഇനി ദേശീയപാതയ്ക്കായി ഏഴുന്നൂറ് മീറ്റര്‍ ഭൂമി മാത്രമാണ് ഏറ്റെടുക്കാനുള്ളത്.

MORE IN NORTH
SHOW MORE