കല്ലാച്ചിയിലെ മാലിന്യപ്രശ്നത്തില്‍ രാഷ്ട്രീയ വടംവലി

nadapuram-waste
SHARE

കോഴിക്കോട് നാദാപുരം കല്ലാച്ചിയിലെ മാലിന്യപ്രശ്നത്തില്‍ രാഷ്ട്രീയ വടംവലി. പഞ്ചായത്ത് ഓഫിസിന് മുന്നില്‍ മാലിന്യമെറിഞ്ഞത് ഡി.വൈ.എഫ്.ഐക്കാരെന്ന പരാതിയുമായി യു.ഡി.എഫിന്റെ ജനകീയസദസ്. രാഷ്ട്രീയ മുതലെടുപ്പെന്ന പരാതിയുമായി സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്. 

കല്ലാച്ചിയിലെ ഹോട്ടലിലെ ശുചിമുറി മാലിന്യം കൈത്തോട്ടിലേക്ക് ഒഴുക്കിയതാണ് തുടക്കം. ഹോട്ടലുടമയെ പൊലീസ് പിടികൂടി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. പഞ്ചായത്ത് പരിധിയില്‍ ജനകീയ സമിതി ഹര്‍ത്താല്‍ നടത്തി. മാലിന്യപ്രശ്നം പരിഹരിക്കുന്നതില്‍ ഫലപ്രദമായ നടപടിയില്ലെന്ന് ആരോപിച്ച് അടുത്തദിവസം ഡി.വൈ.എഫ്.ഐ പഞ്ചായത്തിന് മുന്നില്‍ ഉപരോധം സംഘടിപ്പിച്ചു. സമരക്കാരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിടികൂടിയവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള സ്റ്റേഷന്‍ ഉപരോധത്തിനിടെ പന്ത്രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച പൊലീസുകാരന് മര്‍ദനമേറ്റെന്ന പരാതിയില്‍ രണ്ട് ഡി.വൈ.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം പഞ്ചായത്ത് കെട്ടിടത്തിന് മുന്നില്‍ വലിയ തോതിലുള്ള മാലിന്യനിക്ഷേപം കണ്ടു. സെക്രട്ടറി നാദാപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ കേസെടുക്കാന്‍ നാദാപുരം പൊലീസ് തയാറായില്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് പൊലീസ് സ്റ്റേഷന്‍ അതിക്രമത്തിലും രാഷ്ട്രീയം കലര്‍ത്തുന്നതായും ആരോപിച്ച് യു.ഡി.എഫ് ജനകീയസദസ് സംഘടിപ്പിച്ചത്. മാലിന്യം നീക്കം ചെയ്യാന്‍ തയാറായില്ലെങ്കില്‍ പ്രത്യക്ഷ സമരമെന്ന മുന്നറിയിപ്പുമായി എല്‍.ഡി.എഫും രംഗത്തുണ്ട്. 

MORE IN NORTH
SHOW MORE