പൊന്നാനിയിൽ തുറമുഖത്തിന്റെ നിര്‍മാണം പ്രതിസന്ധിയിൽ

ponnani-port
SHARE

പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ നിലവിലെ കരാര്‍ കമ്പനിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.തുറമുഖത്തിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ ഉന്നത തല സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.നിര്‍മാണത്തിനും നടത്തിപ്പിനുമായി  സിയാല്‍ മോഡലില്‍ കമ്പനി രൂപീകരിക്കുന്ന കാര്യവും  സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്.

 പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണ- നടത്തിപ്പ് കരാര്‍  മലബാര്‍ പോര്‍ട്സ് ചെന്നൈ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു. നിര്‍മാണത്തില്‍ വരുത്തിയ കാലതാമസം കാരണം ആദ്യഘട്ടത്തില്‍ ചെയ്യേണ്ട  ഒരു ശതമാനം ജോലി പോലും പൂര്‍ത്തിയാക്കിയിട്ടില്ല.ഈ സാഹചര്യത്തിലാണ് ഈ കമ്പനിയെ മാറ്റാനും നിര്‍മാണവുമായി ബന്ധപ്പെട്ട പുതിയ സാധ്യതകള്‍ തേടാനും സര്‍ക്കാര്‍ തീരുമാനിച്ചത്.തുറമുറഖത്തിന്റെ നിര്‍മാണവും നടത്തിപ്പുമായി ബന്ധപ്പെട്ട് സിയാല്‍ മോഡലില്‍ കമ്പനി രൂപീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സ്ഥലം എം.എല്‍.എ കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, തുറമുഖ വകുപ്പ് മന്ത്രി, പോര്‍ട്ട് സെക്രട്ടറി, ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‌‍ തീരുമാനം മല്‍സ്യത്തൊഴിലാളികള്‍ക്കും ഏറെ പ്രതീക്ഷനല്‍കുന്നുണ്ട്.കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തായിരുന്നു മലബാറിന്റെ വികസനം കൂടി ലക്ഷ്യമിട്ട് വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണം ആരംഭിച്ചത്.

MORE IN NORTH
SHOW MORE