കോര്‍പറേഷന്‍ ഹാളുകളുടെ വർധന പുന‌:പരിശോധിക്കണമെന്ന് ആവിശ്യം

വാടകവര്‍ധനയെതുടര്‍ന്ന് കോഴിക്കോട് കോര്‍പറേഷന്‍ ഹാളുകളുടെ ബുക്കിങ്  റദ്ദാക്കിയവര്‍ക്ക്  മുഴുവന്‍  തുകയും  തിരികെ നല്കും. വര്‍ധന   പുനപരിശോധിക്കണമെന്ന് കോര്‍പറേഷന്‍  കൗണ്‍സില്‍  യോഗത്തില്‍  പ്രതിപക്ഷം ആവശ്യപ്പെട്ടു.  അടുത്ത മാസം വാടകവര്‍ധന നിലവില്‍ വരും.   

 പത്തൊന്‍പതുപേരാണ് പഴയവാടകയില്‍ ഹാള്‍ വിട്ടുതരണമെന്ന് നഗരസഭയ്ക്ക് രേഖാമൂലം അപേക്ഷ നല്‍കിയത്. എന്നാല്‍ പുതുക്കി നിശ്ചയിച്ച വാടക നല്‍കാന്‍ കഴിയാത്തവര്‍ക്ക് അടച്ച തുക പൂര്‍ണമായും തിരികെനല്‍കാനാണ് കൗണ്‍സിലിന്റെ തീരുമാനം. .  ടൗണ്‍ഹാളിലും ടാഗോര്‍ ഹാളിലുമായി പുതിയവര്‍ഷത്തിലേക്ക് നൂറിലധികം ബുക്കിംഗുകളാണുള്ളത്. 

കെട്ടിട നിർമാണ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന സങ്കേതം സോഫ്‌‌റ്റ്‌വെയർ മാറ്റുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ കൗൺസിലിനെ അറിയിച്ചു. സുവേഗ സോഫ്റ്റ്‌വെയറാണ് സങ്കേതത്തിന് പകരമെത്തുന്നത്.