മലപ്പുറം ജില്ലയിലെ ദേശീയപാത വികസനം; അവസാനവട്ട ഹിയറിങ് ആരംഭിച്ചു

മലപ്പുറം ജില്ലയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂവടമകളുടെ അവസാനവട്ട ഹിയറിങ് ആരംഭിച്ചു. താലൂക്കടിസ്ഥാനത്തിലാണ് ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നത്.

പൊന്നാനി മുതല്‍ ഇടിമുഴിക്കല്‍ വരെ 76 കിലോമീറ്റര്‍ ദൂരമാണ് മലപ്പുറം ജില്ലയില്‍ ദേശീയപാത വികസിപ്പിക്കേണ്ടത്.ഇവിടങ്ങളിലെ ഭൂമി നഷ്ടമാവുന്നവരുടെ ഹിയറിങാണ് നടക്കുന്നത്.താലൂക്കടിസ്ഥാനത്തിലാണ് ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നത്.ആദ്യ ഘട്ടത്തില്‍ തിരൂര്‍ താലൂക്കിലെ കുറ്റിപ്പുറം വില്ലേജിലെ ഭുവുടമകളാണ് ഹിയറിങ്ങിനെത്തിയത്.കുറ്റിപ്പുറം വില്ലേജില്‍ 142 കോടിരൂപയും നടുവട്ടം വില്ലേജില്‍ 49 കോടിരൂപയുമാണ് നഷ്ടപരിഹാരം കണക്കാക്കിയിട്ടുള്ളത്.സര്‍വേയുടെ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ആശങ്ക ഇപ്പോഴില്ലെന്ന് ഭൂവുടമകള്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ച് 19 നാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സര്‍വേ നടപടി ആരംഭിച്ചത്.ജനകീയ പ്രതിഷേധങ്ങള്‍ക്കിടെയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.ജനുവരി അവസാനത്തോടെ ഭൂമി ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറത്തക്ക വിധത്തിലാണ് ഇതുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുന്നത്.