കലോല്‍സവത്തില്‍ കൈയ്യടി നേടി 'നിപ്പ'

nippa
SHARE

കോഴിക്കോട് ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ ആദ്യദിനത്തിലെ മല്‍സരങ്ങളില്‍ ഭൂരിഭാഗവും മികച്ച നിലവാരം പുലര്‍ത്തി. തിരുവാതിരയും കുച്ചുപ്പുടിയും ആസ്വദിക്കാന്‍ നിറഞ്ഞ സദസായിരുന്നു. നിപ്പ പ്രമേയമാക്കിയ നാടകം കൂടുതല്‍ കൈയ്യടി നേടി. 

നാട്ടിന്‍പുറങ്ങളിലെ നന്‍മയും ആചാരങ്ങളിലെ അറിയാക്കഥകളും ചേരുന്നതായിരുന്നു നാടന്‍പാട്ടിലെ വൈവിധ്യം. കാണികളെക്കൂട്ടിയ തിരുവാതിരയും മികച്ച നിലവാരം പുലര്‍ത്തിയെന്നാണ് വിലയിരുത്തല്‍. 

 നാടക അവതരണത്തില്‍ കോഴിക്കോടിനെ പിടിച്ചുലച്ച നിപ്പ വിഷയമായിരുന്നു കൂടുതല്‍ കൈയ്യടി നേടിയത്. പതിനെട്ട് വേദികളില്‍ പത്തിടങ്ങളിലും ആസ്വാദകരുടെ വലിയ പിന്തുണയാണ് ലഭിച്ചത്. 

MORE IN NORTH
SHOW MORE