കലാകാരൻമാർ കയ്യൊഴി‍ഞ്ഞ് കലാഗ്രാമം

ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞിട്ടും കലാകാരൻമാർ എത്താതെ കണ്ണൂർ ശ്രീകണ്ഠപുരം കക്കണ്ണാംപാറ കലാഗ്രാമം. ഗതാഗത സൗകര്യം ഇല്ലാത്തതാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഈ കലാഗ്രാമത്തെ കലാകാരൻമാർ കയ്യൊഴിയാൻ കാരണം. വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ കലകാരന്‍മാരെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.  

2015ലാണ് സ്ഥലം എം.എൽ.എയും സാംസ്കാരികവകുപ്പ് മന്ത്രിയുമായിരുന്ന കെ.സി.ജോസഫ് മുൻകൈയെടുത്ത് കലാഗ്രാമം സ്ഥാപിച്ചത്. ലളിത കലാ അക്കാദമിക്കായിരുന്നു നടത്തിപ്പ് ചുമതല. കലാകാരൻമാര്‍ക്ക് താമസിച്ച് കലാസൃഷ്ടികൾ ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. എന്നാല്‍ ആരും വന്നില്ല. അടുത്തമാസം വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്തിന് പുറത്തുനിന്നെങ്കിലും കലാകാരന്‍മാര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ജീവനക്കാരും. 

വിമാനത്താവളത്തിൽനിന്നും 40 കിലോമീറ്റർ അകെലയാണ് കലാഗ്രാമം. ഒറ്റ പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിൽ ഭക്ഷണത്തിന് പോലും സൗകര്യമില്ല.