ഹർത്താലുകളിൽ പൊറുതിമുട്ടി കോഴിക്കോട്

kozhikode-harthal
SHARE

ഹർത്താലുകളിൽ പൊറുതിമുട്ടി കോഴിക്കോട് ജില്ല . ഇന്നു മാത്രം ജില്ലയിൽ മൂന്നിടങ്ങളിലാണ് പ്രാദേശിക ഹർത്താലുകൾ നടക്കുന്നത്. ജില്ല സ്കൂൾ കലോൽസവം നടക്കുന്ന  വടകരയിൽ വ്യാപാരികൾ ആഹ്വാനംചെയ്ത ഹർത്താലിൽ മൽസരാർഥികളും മേള കാണാനെത്തിയവരും ഒരുപോലെ വലഞ്ഞു. 

കരിമ്പനത്തോട്ടിലേക്ക് മലിനജലമൊഴുക്കിയ സ്ഥാപനങ്ങർ പൂട്ടിച്ചതാണ് വടകരയിൽ വ്യാപാരികളെ ചൊടിപ്പിച്ചത്.മുൻകൂർ നോട്ടീസ് നൽകാതെ നടപടിയെടുത്തത് അംഗീകരിക്കാൻ കഴിയില്ലന്നാണ് വ്യാപാരികളുടെ വാദം. ഇന്നലെ മുതൽ നഗരത്തിലെ മുഴുവൻ ഹോട്ടലുകളും കൂൾബാറുകളും  അടച്ചിട്ടിരിക്കുകയാണ്. ജില്ലാ സ്കൂൾ കലോത്സവത്തിന് നഗരത്തിലെത്തിയവരാന്ന് ഹർത്താലിൽ വലഞ്ഞത്. ഭക്ഷണവും കുടിവെള്ളവും കിട്ടാനില്ലത്തതിനാൽ പലരും പി ട്ടിണി കിടക്കേണ്ട അവസ്ഥയാണ്. പ്രളയം കാരണം സംഘാടകർ ചെലവ് ചുരുക്കലിന് പ്രാധാന്യം നൽകിയതോടെ ഉണ്ടായ ബുദ്ധിമുട്ടുകൾ പുറമെ യാണിത്. കലോൽസവ ദിവസം തന്നെ നടപടിയെടുത്തതിന് പിന്നിൽ നഗരസഭ യുടെ പിടിവാശിയാണന്നാണ്  വ്യാപാരികളുടെ പരാതി.

സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപെട്ടാണ് മുക്കം നഗരസഭയിൽ യു ഡി എഫ് ഹർത്താൽ.പ്രെസിഡൻറും വൈസ് പ്രസിഡൻറും ചുമതയേൽക്കുന്നത് വരണാധികാരി ഇല്ലാത്തതിനാൽ ഇന്നലെ തടസപെട്ടിരുന്നു. ബാങ്കിൽ അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപെടുത്താൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് ആരോപണം നഗരത്തിലെ തുറന്നിരുന്ന കടകൾ യു.ഡി.എഫ് പ്രവർത്തകർ ബലമായി അടപ്പിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറിയുടെ കുടുംബത്ത ആക്രമിച്ചതിനെ തുടർന്ന് സംഘർഷം നിലനിർക്കുന്ന പേരാമ്പ്ര കല്ല നോടാണ് മൂന്നാമത്തെ ഹർത്താൽ.സംഘർഷങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പിയാണ് ഇവിടെ ഹർത്താൻ നത്തുന്നത്.

MORE IN NORTH
SHOW MORE