വയനാട്ടിൽ പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്യാതെ നശിക്കുന്നു

വയനാട് മീനങ്ങാടിയില്‍ പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ മൂന്നുമാസം കഴിഞ്ഞിട്ടും വിതരണം ചെയ്യാതെ നശിക്കുന്നു. പഞ്ചായത്തിന്റെ  കെട്ടിടത്തിനകത്താണ് സാധനങ്ങള്‍ കൂട്ടിയിട്ടത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കെട്ടിടത്തിന്‍റെ ഷട്ടറുകള്‍ താഴ്ത്തി പൂട്ടിയിട്ടു.

മീനങ്ങാടി പഞ്ചായത്ത് കെട്ടിടത്തിന്റെ അടുത്തുതന്നെയാണ് പൊതുസ്റ്റേജ്.ഇതിന്റെ താക്കോല്‍ പഞ്ചായത്തിലാണ് സൂക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റേജില്‍ പരിപാടി നടത്താന്‍ യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി അനുമതിവാങ്ങിയിരുന്നു. തുറന്നപ്പോള്‍ എലികള്‍ കൂട്ടത്തോടെ പുറത്തേക്ക് ചാടി. നിലത്താണ് ഭുരിതാശ്വാസമായി എത്തിയ സാധനങ്ങള്‍ കൂട്ടിയട്ടിരിക്കുന്നത്. ഭക്ഷസാധങ്ങളും പെട്ടികളിലുണ്ട്.

പലതും എലികള്‍ കയറി നശിപ്പിച്ചു. വിവിധ സംഘനകളുടെ പേരിലെത്തിയിരിക്കുന്ന സാധനങ്ങളാണ് ഇത്രയും ദിവസമായിട്ടും വിതരണം ചെയ്യാതെകിടക്കുന്നത്. വസ്ത്രങ്ങളും പാത്രങ്ങളും ഉണ്ട്. 

സോട്ട്. ടി.കെ ഹൈറുദ്ദീന്‍, പൊതുപ്രവര്‍ത്തകന്‍.പ്രതിഷേധത്തെത്തുടര്‍ന്ന് ഷട്ടറുകള്‍ പൂട്ടിയിട്ടിരിക്കുകയാണ്. ലോഡ് കണക്കിന് വസ്തുക്കളാണ് പ്രളയകാലത്ത് വയനാട്ടിലേക്കെത്തിയത്. കലക്ടറേറ്റില്‍ സൂക്ഷിച്ച വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിച്ചത് നേരത്തെ വിവാദമായിരുന്നു.