‘ഉൗണിന്റെ മേളം’ കണ്ടറിഞ്ഞ് കുട്ടികൾ; പഠനത്തിന്റെ വേറിട്ട അനുഭവം

പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ സദ്യ ഒരുക്കിയതിനു പിന്നാലെ ഒാട്ടന്‍തുള്ളലും.മലപ്പുറം തിരൂര്‍  ഗവണ്‍മന്റ് യു.പി.  സ്കൂളിലാണ് കുട്ടികള്‍ക്കായി ഒാട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചത്. 

പാഠഭാഗങ്ങള്‍ കണ്ടും അറിഞ്ഞും പഠിക്കാന്‍ കുട്ടികള്‍ക്ക് വേദിയൊരുക്കുകയാണ് അധ്യാപകര്‍.നാലാം ക്ലാസിലെ ഊണിന്റെ മേളം എന്ന പാഠഭാഗം പഠിപ്പിക്കാനാണ് ഒാട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചത്

ഒാട്ടന്‍ തുള്ളന്‍ വേഷം കണ്ട കുട്ടികളുടെ മുഖത്ത് ആദ്യം അമ്പരപ്പ്.പിന്നീട് ഇതെല്ലാം തൊട്ടും തലോടിയും അവര്‍ പഠിച്ചു. 

.ഇതേ പാഠഭാഗത്തിനായി കുട്ടികള്‍ക്കായി സ്കൂളില്‍ നേരത്തെ സദ്യയും ഒരുക്കിയിരുന്നു

നാല്‍പത് വര്‍ഷമായി ഒാട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്ന മുചുകുന്ന് പത്മനാഭനും സംഘവുമാണ് വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്.അവര്‍ക്കും ഇതൊരു പുതിയ അനുഭവമായിരുന്നു.അധ്യാപരുടേയും കുട്ടികളുടേയും നേതൃത്വത്തില്‍ ഈ കലാകരാനെ ആദരിക്കുകയും ചെയ്തു.