കാലിക്കറ്റ് സർവകലാശാല അത്​ലറ്റിക് മീറ്റ്; വനിതാ വിഭാഗത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം

clt-clg-meet
SHARE

കാലിക്കറ്റ് സർവകലാശാല അത്​ലറ്റിക് മീറ്റിൽ വനിതാ വിഭാഗത്തിൽ നടക്കുന്നത് ഇഞ്ചോടിഞ്ചു മൽസരം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും പാലക്കാട് മേഴ്സി കോളജും തമ്മിലാണ് മൽസരം. പുരുഷവിഭാഗത്തില്‍ ക്രൈസ്റ്റ് കോളജാണ് മുന്നേറുന്നത്. മീറ്റ് ഇന്ന് സമാപിക്കും.

കാലിലെ പരുക്ക് വകവെക്കാതെയാണ്  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സനൽ സ്കറിയ ട്രിപ്പിൾ ജംപിൽ മൽസരിച്ചത്.ആ ചാട്ടം സ്വന്തം കോളജിന്റെ 36 വർഷത്തെ റെക്കോഡ് മറികടക്കുന്നതായിരുന്നു

സർവകലാശാല മീറ്റിൽ ഇതുവരെ പിറന്നത് 11 റെക്കോഡുകളാണ് .ആദ്യ ദിനം 2,ഇന്നലെ 7. ഇന്ന് ഇതുവരെ 2 ഇങ്ങനെയാണ് റെക്കോഡുകൾ.

മീറ്റ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ മൽസരവും വാശിയേറുന്നു.വനിതാ വിഭാഗത്തിൽ പാലക്കാട് മേഴ്സി കോളജും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും തമ്മിലാണ്  മൽസരം.4x400 മീറ്റർ റിലേ ഉൾപ്പടെ

7 ഫൈനലുകളാണ് ഇനി അവശേഷിക്കുന്നത്.

MORE IN NORTH
SHOW MORE