ബാലികസദനത്തിന്റെ അവകാശവാദം; സമരത്തിനെതിരെ നടത്തിപ്പുകാര്‍

balika-sadanam3
SHARE

കോഴിക്കോട് എരഞ്ഞിപ്പാലത്തെ നായനാര്‍ ബാലികസദനത്തിന്റെ  അവകാശവാദം ഉന്നയിച്ച് അമ്മയും മകളും നടത്തുന്ന സമരത്തിനെതിരെ ബാലികാസദനം നടത്തിപ്പുകാര്‍ . സദനത്തിന്റെ സ്വത്തില്‍ സമരം നടത്തുന്നവര്‍ക്ക് അവകാശവുമില്ലെന്ന കോടതിവിധിയുണ്ട്.  സമരക്കാര്‍ക്കെതിരെ  പൊലീസിനെ സമീപിക്കുമെന്നും   ബാലികാസദനം അധികൃതര്‍ വ്യക്തമാക്കി.  

പയ്യന്നൂര്‍ സ്വദേശിനിയായ കൃഷ്ണവേണിയും മകള്‍ കവിതാ നായനാരുമാണ് മൂന്നുദിവസമായി ബാലികാസദനത്തിനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ബാലികാസദനം നിലനില്‍ക്കുന്ന സ്ഥലം കവിതയുടെ മുത്തശ്ശന്  ബേപ്പൂര്‍ കോവിലകത്ത് നിന്ന് പാരമ്പര്യമായി കിട്ടിയതാണെന്നാണ് വാദം. .കഴിഞ്ഞ മാര്‍ച്ചിലാണ് സ്വത്തില്‍ കൃഷ്ണവേണി അവകാശമില്ലെന്ന് കോഴിക്കോട് മുന്‍സിഫ് കോടതി വിധിച്ചത്.

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടികള്‍ക്ക് പരിശീലനവും സംരക്ഷണവും നല്‍കുന്ന സ്ഥാപനത്തില്‍ ഭിന്നശേഷിക്കാരായ അറുപത്തിയേഴ് അന്തേവാസികളുണ്ട്. . 

MORE IN NORTH
SHOW MORE