മലമക്കാവ് കേശവപ്പൊതുവാളിന്റെ സ്മരണാർത്ഥം തായമ്പക മത്സരം

തായമ്പകയിൽ പ്രസിദ്ധമായ മലമക്കാവ് ശൈലിയുടെ വിദഗ്ധനും പ്രചാരകനുമായിരുന്ന തൃത്താല മലമക്കാവ് കേശവപ്പൊതുവാളിന്റെ സ്മരണാർത്ഥം തായമ്പക മത്സരം അരങ്ങേറി. ചലച്ചിത്ര താരം അശോകൻ ഉദ്ഘാടനം ചെയ്തു.

തായമ്പക കൂടാതെ കഥകളി മേളം, പഞ്ചവാദ്യം, ഇടയ്ക്കവായന, വില്ലിന്മേൽതായമ്പക, ക്ഷേത്ര ആചാരങ്ങളിലെ പ്രധാന ഇനമായ വലിയപാണി, കൊട്ടിപ്പാടി സേവ എന്നിവയിലും തൃത്താല മലമക്കാവ് കേശവപ്പൊതുവാള്‍ ശ്രദ്ധേയനായിരുന്നു. തായമ്പകയില്‍ മലമക്കാവ് ശൈലിയെന്ന പേരുണ്ടാക്കിയാണ് പ്രചാരകനായത്. പൂര്‍വീകമായിട്ടുളള മറ്റ് ശൈലികളുടെ ശക്തിയും സൗന്ദര്യവും തന്റെ വാദനത്തിൽ നിലനിർത്തിക്കൊണ്ടുതന്നെയാണ് കേശവ പ്പൊതുവാൾ പുതിയ പ്രയോഗങ്ങൾ സന്നിവേശിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളളവര്‍ തായമ്പക മല്‍സരത്തില്‍ പങ്കെടുത്തു. നടന്‍ അശോകന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.