ജൈവകൃഷിയിൽ വിജയം കൊയ്ത് സാബു

sabu
SHARE

ജൈവകൃഷിയിൽ വിജയം കൊയ്യുന്ന ഒരു യുവകർഷകനെ പരിചയപ്പെടാം. കാസര്‍കോട്  മടിക്കൈ സ്വദേശി സാബുവാണ് മണ്ണില്‍ പൊന്നുവിളയിക്കുന്നത്. വിവിധതരം പച്ചക്കറികളുള്‍പ്പടെ നിരവധി വിളകളാണ് ഈ കര്‍ഷകന്റെ തോട്ടത്തിലുള്ളത്. 

 ടാക്സി ഡ്രൈവറായിരുന്നു സാബു. കുറച്ചുകാലം മുമ്പ് ജോലിയുപേക്ഷിച്ച് കൃഷിയിലേയ്ക്ക് തിരിഞ്ഞു. തരിശു കിടന്ന അഞ്ചേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് മണ്ണിട്ട് കൃഷിയോഗ്യമാക്കി. ഇതിനൊപ്പം വീടിനു ചുറ്റുമുള്ള മൂന്ന് ഏക്കർ സ്ഥലത്തും കൃഷിയാരംഭിച്ചു. പയർ, തക്കാളി, വഴുതന, പാവയ്ക്ക എന്നിങ്ങനെ ഒട്ടുമിക്ക പച്ചക്കറികളും ഇന്ന് ഈ കര്‍ഷകന്റെ തോട്ടത്തിലുണ്ട്. പച്ചക്കറികള്‍ക്കൊപ്പം ചോളവും സാബു കൃഷി ചെയ്യുന്നു. കൃഷി ആരംഭിച്ച ആദ്യ വര്‍ഷം കാര്യമായ നേട്ടമൊന്നുമുണ്ടായില്ല.

പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി. ജൈവ വളത്തിന് പുറമേ കീടങ്ങളെ തുരത്താന്‍ സ്വന്തമായി തയ്യാറാക്കുന്ന ജൈവ കീടനാശിനിയാണ് ഉപയോഗിക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് കർഷകർക്ക് ആവശ്യമായ ആനുകൂല്യങ്ങളും, സഹായങ്ങളും ലഭ്യമാക്കിയാൽ മാത്രമെ കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് കടന്നു വരികയുള്ളു എന്നാണ് സാബുവിന്റെ അഭിപ്രായം.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സാബു പച്ചക്കറി എത്തിച്ചു നല്‍കുന്നു. പൂര്‍ണമായും ജൈവരീതിയില്‍ തയ്യാറാക്കുന്നതു കൊണ്ടു തന്നെ ആവശ്യക്കാരും ഏറെയാണ്. ഇതിനോടകം വിവിധ കാര്‍ഷിക പുസ്ക്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി. ആത്മാർത്ഥതയോടെ മണ്ണിൽ ഇറങ്ങിയാൽ കൃഷിയിലൂടെ ജീവിതം സുന്ദരമാക്കം എന്ന സന്ദേശമാണ് സാബു എന്ന കര്‍ഷകന്‍ നല്‍കുന്നത്.

MORE IN NORTH
SHOW MORE