കനോലി കനാല്‍ ശുചീകരണയജ്ഞത്തിന് മതിയായ ഫണ്ടില്ലെന്ന് പരാതി

കോഴിക്കോട് കനോലി കനാല്‍ ശുചീകരണയജ്ഞത്തിന്  മതിയായ ഫണ്ടില്ലെന്ന് പരാതി.    ആദ്യരണ്ടുഘട്ടം പൂര്‍ത്തിയാക്കാന്‍ മാത്രം കോടികള്‍ ചെലവിട്ടു.  ‍യജ്ഞം പൂര്‍ത്തിയാകാന്‍  ഒന്നരമാസം ബാക്കിയിരിക്കെയാണ്  പണമില്ലാതെ   ജനകീയദൗത്യം വഴിമുട്ടുന്നത്. 

രണ്ടാംഘട്ടശുചീകരണ പ്രവര്‍ത്തനങ്ങളുടെ   അവസാനത്തിലാണ്   ഫണ്ട്ില്ലായെന്ന   പരാതി ജനപ്രതിനധികള്‍  ഉയര്‍ത്തുന്നത്.   വിവിധ സെക്ടറുകളായി തിരിച്ച് നടത്തുന്ന ശുചീകരണത്തിന് ഒാരോ വിഭാഗത്തിനും  അരക്കോടിയിലേറെ രൂപ  ചെലവായിട്ടുണ്ട്. ഫണ്ട് ശേഖരണത്തിനായി  സന്നദ്ധസംഘടനകളും മുന്നിട്ടിറങ്ങും. 

ശുചീകരണയജ്ഞത്തിന്റെ സമാപനപരിപാടിയായി  പ്രഖ്യാപിച്ചരിക്കുന്ന  കനോലി പൂരത്തിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച  ചെയ്യാന്‍  കോഴിക്കോട് മേയര്‍  വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ആക്ഷേപങ്ങളും  പരിഹാരനിര്‍ദേശങ്ങളും  ഉയര്‍ന്നത്.