കനോലി കനാല്‍ ശുചീകരണം; കൗണ്ട്ടൗണ്‍ ആരംഭിക്കുന്നു

canolly-canal
SHARE

കോഴിക്കോട്ടെ കനോലി കനാല്‍  മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കൗണ്ട്ടൗണ്‍ ആരംഭിക്കുന്നു. പുതുവല്‍സര ദിനത്തില്‍ കനാല്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നത്. കനാല്‍ തീരങ്ങളില്‍ സിസി ടി.വി കാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി.

നഗരമധ്യത്തിലൂെട ഒഴുകുന്ന കനോലി കനാലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ഈ മാസത്തോടെ അവസാനിക്കും. അടുത്ത ഘട്ടമായുള്ളത് ജലത്തിന്റെ ഗുണമേന്‍മ  കൂട്ടുന്നതിനുള്ള  നടപടികളാണ്.ഇതിന്റെ ഭാഗമായിട്ടാണ്  രണ്ടുമാസം നീണ്ടുനില്‍ക്കുന്ന  കൗണ്ട്ഡൗണ്‍. അടുത്തമാസം ഒന്നിന് ആരംഭിക്കുന്ന കൗണ്‍ഡൗണില്‍ .ഓരോ ആഴ്ചയും ഓരോ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കും. ഒന്നാം തിയതി സരോവരം പാര്‍ക്കില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ പദ്ധതിയുടെ രൂപരേഖ പ്രഖ്യാപിക്കും.

രണ്ടാഴ്ച കൂടുമ്പോള്‍ കനാലിലെ വെള്ളം പരിശോധിക്കാന്‍ സി. ഡബ്ല്യു.ആര്‍.ഡി.എമ്മിനോടും , മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും തുടര്‍നടപടികള്‍. കൂടാതെ നിരീക്ഷണത്തിനായി വാച്ച് ടവര്‍ നിര്‍മ്മിക്കും.  ഒപ്പം പ്രധാനയിടങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനും നടപടി തുടങ്ങി.

MORE IN NORTH
SHOW MORE