ആയുഷ്മാന്‍ ഭാരത് കേരളവും നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗവര്‍ണര്‍

mvr 1
SHARE

കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി കേരളവും നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗവര്‍ണര്‍ പി.സദാശിവം. പദ്ധതി നടപ്പാക്കാന്‍ വൈകുന്നതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ സംഘടിപ്പിച്ച കാന്‍കോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണർ.

ക്യാന്‍സര്‍രോഗം ഒരു കുടുംബത്തെയാകെ കടക്കെണിയിലാക്കുന്നു. പലര്‍ക്കും ആധുനിക ചികില്‍സാസൗകര്യങ്ങള്‍ ഇപ്പോഴും അന്യമാണ്. കൂടുതല്‍ ഗവേഷണത്തിലൂടെ കുറഞ്ഞ ചെലവിലെ ചികില്‍സാധ്യതകള്‍ കണ്ടെത്തണം. രോഗബാധിതര്‍ക്ക് ഏറ്റവും സഹായമാകുന്ന പദ്ധതിയാണ് പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത്. കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് വൈകരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. 

മൂന്ന് ദിവസത്തെ കാന്‍കോണ്‍ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ ക്യാന്‍സര്‍രോഗ വിദഗ്ധര്‍ വിഷയാവതരണം നടത്തും. രോഗപ്രതിരോധവും ചികില്‍സാരീതികളും ചര്‍ച്ചയാകും. മികച്ച പ്രബന്ധം അവതരിപ്പിക്കുന്ന ജൂനിയര്‍ ഓങ്കോളജിസ്റ്റുകള്‍ക്ക് അമേരിക്കയിലെ ക്ലീവ് ലാന്റ് ക്ലിനിക്കില്‍ ഫെലോഷിപ്പിനുള്ള അവസരമുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ വിജയകൃഷ്ണന്‍, മെഡിക്കല്‍ ഡയറക്ടര്‍ നാരായണന്‍കുട്ടി വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

MORE IN NORTH
SHOW MORE