സാന്ത്വന സംഗീതത്തിന് നിറം പകര്‍ന്ന് ചിത്രപ്രദർശനം

സാന്ത്വന സംഗീതത്തിന് നിറം പകര്‍ന്ന ചിത്രകാരി രത്നവല്ലിയുടെ വേറിട്ട ചിത്രങ്ങളുടെ പ്രദര്‍ശനം കോഴിക്കോട് തുടങ്ങി. ഡോക്ടര്‍ മെഹ്റൂഫ് രാജിന്റെ സാന്ത്വന സംഗീതചികിത്സാ പരിപാടിയുെട ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ വരച്ച 20 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 

കണ്ണീരും കിനാവും സമം ചാലിച്ച ചിത്രങ്ങള്‍, മാനസികാരോഗ്യ കേന്ദ്രത്തിങ്ങളിലും വൃദ്ധസദനങ്ങളിലും ആതുരാലയങ്ങളിലും ആശയറ്റ മനസ്സുകളിലേക്ക് പ്രകാശം പടര്‍ത്തിയ 20 ചിത്രങ്ങള്‍,ഡോക്ടര്‍ മെഹ്റൂഫ് രാജിന്റെ സാന്ത്വന സംഗീത ചികിത്സയുടെ ഭാഗമായി 20 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് ഈ ചിത്രങ്ങള്‍ പിറവികൊണ്ടത്,സാന്ത്വനത്തിന്റെ പാട്ടുകള്‍ക്കൊപ്പം ഈ വര്‍ണ്ണങ്ങളും രോഗികള്‍ക്ക് പ്രതീക്ഷയായി 

വൈദ്യശാസ്ത്രത്തിന്റെ പരിമിതികളെ അതിജീവിച്ച് രോഗികള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്ന്കൊടുക്കുകയാണ് സാന്ത്വന ചികിത്സയുടെ ലക്ഷ്യം, പാട്ടും വരയുമെല്ലാം അതിനുള്ള ഉപാധികളാകുന്നു.ശരീരത്തെ തളര്‍ത്തുന്ന രോഗങ്ങള്‍ മനസ്സിനെ ബാധിക്കാതിരിക്കാന്‍ ഈ ഉദ്യമം ഏറെ സഹായകരമാകുന്നുണ്ട്.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.