മടപ്പള്ളി കോളജിലെ സംഘർഷം ഒഴിവാക്കാൻ വിദ്യാഭ്യാസമന്ത്രി ഇടപെടണം: എം കെ മുനീർ

mk-muneer-madappally-college
SHARE

കോഴിക്കോട് മടപ്പള്ളി കോളജിലെ സംഘർഷമൊഴിവാക്കാൻ വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ. പരിഹാരം വൈകിയാൽ പിന്നീടുള്ള ഭവിഷത്തുക്കൾക്ക് കുറ്റം പറയരുതെന്നും മുനീർ പറഞ്ഞു. കോളജിനുള്ളിൽ പതിവാകുന്ന അക്രമങ്ങൾക്കെതിരെയുള്ള ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.                 

കോളജിനുള്ളിൽ മറ്റ് സംഘടനകൾക്ക് എസ്.എഫ്.ഐ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നു. പെൺകുട്ടികൾക്കെതിരെ പതിവാകുന്ന ആക്രമണം. കോളജിന് സമീപത്തെ വ്യാപാരികൾക്കും നാട്ടുകാർക്കും വരെ ആക്രമണത്തിൽ പരുക്കേൽക്കുന്നു. പൊലീസും കോളജ് അധികൃതരും ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.  

സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ കക്ഷികൾ മാർച്ചിൽ പങ്കെടുത്തു. ആക്രമണം നടത്തിയ പതിമൂന്ന് എസ്.എഫ്.ഐ പ്രവർത്തകരെ കഴിഞ്ഞ ദിവസം ചോമ്പാൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നടപടി വൈകിയാൽ സംയുക്ത വിദ്യാർഥി യൂണിയൻ വനിതാ പ്രതിനിധികൾ കോളജിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും.

MORE IN NORTH
SHOW MORE