കാഞ്ഞങ്ങാടിന്റെ വികസനം വേഗത്തിൽ; നടപടിയുമായി നഗരസഭ

kasaragod-kanjangad
SHARE

കാസർകോടിന്റെ ഹൃദയ നഗരമായ കാഞ്ഞങ്ങാടിന്റെ വികസനം വേഗത്തിലാക്കാനുള്ള നടപടികളുമായി നഗരസഭ. കെ.എസ്.ടി.പി റോഡ് നിർമാണത്തിന് തടസ്സമായ കോട്ടച്ചേരിയിലെ കൈയേറ്റങ്ങൾ ചെയർമാന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. ഈ ഭാഗത്ത് പാതയോരം പൂർണമായും വ്യാപാര സ്ഥാപനങ്ങൾ കൈയ്യേറിയ അവസ്ഥയിലായിരുന്നു. 

റോഡ് വികസനത്തിനു വേണ്ടി മാർക്ക് ചെയ്ത സ്ഥലം പല വ്യാപാര സ്ഥാപനങ്ങളും കൈയ്യേറിയെന്ന് കണ്ടെത്തിയതോടെയാണ് നടപടിയുമായി നഗരസഭ രംഗത്തെത്തിയത്. അധ്യക്ഷൻ വി.വി.രമേശന്റെ നേതൃത്വത്തിലുള്ള സംഘം ജെസിബിയുടെ സഹായത്തോടെ പ്രധാനപാതയിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചു. വ്യാപാരികൾ പ്രതിക്ഷേധവുമായെത്തിയത് നേരിയ സംഘർഷത്തിന് വഴിവച്ചു. തുടർന്ന് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. 

കൈയേറ്റം ഒഴിപ്പിക്കാൻ നഗരസഭ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പ്രദേശത്തെ കച്ചവടക്കാൻ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെ കാര്യങ്ങൾ നീണ്ടു. പ്രശ്നത്തിന് തീർപ്പ് കൽപ്പിക്കാൻ കാഞ്ഞങ്ങാട് ആർഡിഒയെ ചുമതലപ്പെടുത്തി കോടതി ഉത്തരവിട്ടു. തുടർന്ന് 

സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഹാജരാകാൻ ആർഡിഒ കച്ചവടക്കാർക്ക് നോട്ടീസ് നൽകിയിരുന്നു.ഉടമസ്ഥവകാശം തെളിയിക്കാൻ സാധിക്കത്ത കൈയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. സ്ഥലം വിട്ടുകിട്ടിയതോടെ ഈ ഭാഗത്തെ റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് കെ.എസ്.ടി.പി അധികൃതർ വ്യക്തമാക്കി. 

MORE IN NORTH
SHOW MORE