മടപ്പള്ളിയില്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം

വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ച് കോഴിക്കോട് വടകര മടപ്പള്ളിയില്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം. മടപ്പള്ളിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായിട്ടും അടഞ്ഞുകിടക്കുകയാണ്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ വ്യാപാരി കുരിയന്റവിട മനോഹരന്‍ മാഹി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രണവുമായി ബന്ധപെട്ട് 17 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു 

വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ പെണ്‍കുട്ടികളെ  മര്‍ദിക്കുന്നത് ചോദ്യം ചെയ്തവര്‍ക്കാണ് ക്രൂരമായി മര്‍ദനമേറ്റത്. മടപ്പള്ളി ടൗണില്‍  ബേക്കറി നടത്തുന്ന  കുരിയന്റവിട മനോഹരന്‍ , സാധനങ്ങള്‍ വാങ്ങാനെത്തിയ ഊരാളിവീട്ടില്‍ മനോജ് എന്നിവരെയാണ് എസ്.എഫ്.ഐ  പ്രവര്‍ത്തകര്‍ സംഘമായെത്തി ആക്രമിച്ചത്. കൂടാതെ തൊട്ടടുത്ത അലൂമിനിയം ഫാബ്രിക്കേഷന്‍  കടയും തല്ലിതകര്‍ത്തു. മനോഹരനും മനോജും മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍  ചികില്‍സിയിലാണ്. 

ഇതില്‍ പ്രതിഷേധിച്ചാണ്  ഹര്‍ത്താല്‍ രാവിലെ ആറുമണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകീട്ട് ആറുമണി വരെ തുടരും. .ആക്രണത്തില്‍ പരുക്കേറ്റ എം.എസ്.എഫ് പ്രവര്‍ത്തകരായ  തംജിത,മുനവിര്‍, മന്‍സൂര്‍ ,ഫ്രെറ്റേണിറ്റി പ്രവര്‍ത്തകരായ സല്‍വ അബ്ദുള്‍കാദര്‍ ,ആദില്‍   എന്നിവര്‍ വടകര താലൂക്ക് ആശുപത്രിയിലും ചികില്‍സയിലാണ്. അക്രമണങ്ങളുമായി ബന്ധപെട്ട് രണ്ടുകേസുകളില്‍   ചോമ്പോല പൊലീസ്  അന്വേഷണം തുടങ്ങി. കണ്ടാലറിയാവുന്ന പതിനേഴു പേര്‍ക്കെതിരെയാണ് കേസ്. സംഘം ചേര്‍ന്നു ആക്രമിച്ചു പരുക്കേറ്റല്‍പ്പിച്ചതിന് കേസ്