ലക്ഷങ്ങൾ മുടക്കി നിർമിച്ച ഹോസ്റ്റല്‍ കെട്ടിടം നശിക്കുന്നു

wayanad-hostel.pngb
SHARE

വയനാട് മുത്തങ്ങയില്‍ ആദിവാസി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനും പഠിക്കാനും വേണ്ടി 24 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഹോസ്റ്റല്‍ ഉപയോഗപ്പെടുത്താതെ നശിക്കുന്നു. ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നിര്‍മ്മിച്ച കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിരുന്നു. 

1997 ലാണ് മുത്തങ്ങയില്‍ ദേശീയപാതയോട് ചേര്‍ന്ന് മൂന്നു നിലകെട്ടിടം പണിതത്. നൂറോളം കുട്ടികള്‍ക്ക് താമസിക്കാനും പഠിക്കാനും വിനോദത്തിനും സൗകര്യങ്ങളുമൊരുക്കി.രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു ഹോസ്റ്റല്‍. കുറച്ചു കാലം പ്രവര്‍ത്തിച്ചിരുന്നെങ്കിലും സ്കൂള്‍ കല്ലൂലിലേക്ക് മാറ്റി. ഇതോടെ ഹോസ്റ്റല്‍ പൂട്ടി. കുറച്ചു കാലം ആദിവാസി വിഭാഗക്കാര്‍ക്കുള്ള തയ്യല്‍ പരിശീലന കേന്ദ്രമാക്കിയിരുന്നു. അതും നിലച്ചതോടെ അകത്തുള്ള വസ്തുക്കള്‍ ഉപയോഗപ്പെടുത്താതെ നശിക്കുകയാണ്.

മഴക്കാലത്ത് സമീപത്തുള്ള കോളനികളില്‍ വെള്ളം കയറുമ്പോള്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സംവിധാനമില്ലാതെ ബുദ്ധിമുട്ടാറുണ്ട്. അതിനെങ്കിലും ഈ കെട്ടിടം ഉപയോഗപ്പെടുത്തണമെന്നും ആവശ്യമുയരുന്നു.

MORE IN NORTH
SHOW MORE