ഒാഖിയില്‍ വീടു നഷ്ടമായ മല്‍സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍‌

ഒാഖി ദുരന്തത്തില്‍ വീടു നഷ്ടമായ പൊന്നാനിയിലെ മല്‍സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍. കഴിഞ്ഞ ഒമ്പതുമാസമായി വാടകവീടുകളില്‍ കഴിയുകയാണിവര്‍.വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ പലരും പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ്.15 കുടുംബങ്ങളാണ് സര്‍ക്കാറിന്റെ സഹായത്തിനായി കാത്തിരിക്കുന്നത്.

ഒന്നു തലചായ്ക്കാന്‍,മനസമാധാനമായി ഉറങ്ങാന്‍ സ്വന്തമായി ഒരു കൂരയെങ്കിലും വേണം. .ഒാഖിയില്‍ തകര്‍ന്നതാണ് വീട്.പിന്നെ ബന്ധുവീടുകളില്‍ അഭയം തേടി.സര്‍ക്കാറില്‍ നിന്നു ലഭിച്ച തുഛമായ ധനസഹായം ഒന്നിനും തികഞ്ഞില്ല.വാടക നല്‍കാന്‍ പണമില്ലാത്തവര്‍ തകര്‍ന്ന വീടുകളില്‍ കുഞ്ഞുങ്ങളുമായി കഴിയുന്നു.  ഏത് സമയവേണമെങ്കിലും അവശേഷിക്കുന്ന ഭാഗങ്ങള്‍ കടലെടുക്കും.ഉറക്കമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് കാവലിരിക്കുകയാണ്

മൂന്നു മാസമായി വെറുംകൈയോടെയാണ് കടലില്‍ നിന്നു മടങ്ങിവരുന്നത്.സര്‍ക്കാറിനോട് ഒരാവശ്യം മാത്രം, ഒാഖിയില്‍ തകര്‍ന്ന കടല്‍ഭിത്തിയും അതുപോലെതന്നെയുണ്ട്.