കനോലി കനാലില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കുന്നത് അവസാനഘട്ടത്തിലേക്ക്

കോഴിക്കോട് കനോലി കനാലില്‍ നിന്ന് ഖരമാലിന്യങ്ങള്‍ നീക്കുന്നത് അവസാനഘട്ടത്തിലേക്ക്. ഏറ്റവും കൂടുതല്‍ മാലിന്യം അടിഞ്ഞുകൂടിയ കാരാപറമ്പ് പ്രദേശം ശുചീകരിക്കാനായി നൂറുകണക്കിനാളുകളാണെത്തിയത്. ആദ്യഘട്ടം പൂര്‍ത്തിയാവുന്നതോടെ മാലിന്യം തള്ളുന്നത് തടയാനുള്ള നടപടികള്‍ക്ക് തുടക്കമാവും.

പതിനൊന്നര കിലോമീറ്റര്‍ ദൂരത്തില്‍ നഗരത്തെ കീറിമുറിച്ച്  ഒഴുകുന്ന കനാലിലെ മാലിന്യം വാരിത്തുടങ്ങിയത് പതിനെഞ്ച് ദിവസം മുമ്പായിരുന്നു. ഇതുവരെ 2500  ചാക്ക് മാലിന്യങ്ങള്‍ കനാലില്‍ നിന്നും എടുത്തുമാറ്റി. ആഴക്കൂടുതലുള്ള  മേഖലയിലെ ആയാസമേറിയ ജോലികള്‍ ആഘോഷമായാണ് നടത്തുന്നത്.  കനാലിന്റെ ഒഴുക്കുവര്‍ധിപ്പിക്കാനായി അഴിമുഖങ്ങളിലെ ചെളി നീക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന്  മെഗാ ക്ലീനിങ് ഉദ്ഘാടനം ചെയ്യാനത്തിയ എ പ്രദീപ് കുമാര്‍ എം.എല്‍. എ പറഞ്ഞു. പിന്തുണയുമായി നടന്‍ ജോയ് മാത്യുവും എത്തി

മാലിന്യം പൂര്‍ണായി നീക്കുന്നതോടെ കനാലിനെ പതിനെഞ്ച് ഭാഗങ്ങളായി തിരിക്കും. ഓരോ ഭാഗങ്ങളുടെയും സംരക്ഷണം  പ്രാദേശിക കമ്മിറ്റികളുണ്ടാക്കി ജനകീയമായി ഉറപ്പുവരുത്താനാണ് തീരുമാനം.