ഭാരതപ്പുഴ സംരക്ഷണത്തിനായി കൂട്ടായ്മ

ഭാരതപ്പുഴ സംരക്ഷണത്തിനായി കൂട്ടായ്മ. പ്രളയാനന്തര നിള എന്ന പേരിൽ വരാന്ത കൂട്ടായ്മയുടെ നേതൃത്വത്തിൽ കുറ്റിപുറം ഭാരതപുഴയോരത്ത് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലുള്ളവർ ഒത്തുചേർന്നു.   

പണ്ട് ഒഴുകിയ വഴികളിലൂടെ നിള വീണ്ടും ഒഴുകി.മണൽ പരപ്പ് വീണ്ടെടുത്തു. പുഴയെ  സംരക്ഷിച്ചു നിർത്താനാണ് ഈ ഒത്തുചേരൽ. മണൽ കടത്ത് തടയുകയാണ് പ്രധാന ദൗത്യമെന്ന് കൂട്ടായ്മയിൽ പങ്കെടുത്ത മന്ത്രി കെ.ടി.ജലീൽ

പുഴയെ മലിനമാക്കുന്നത് തടയണം.പുഴയുടെ സംരക്ഷത്തിന് ശാശ്വത നടപടിയാണ് വേണ്ടതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

കഴിഞ്ഞ ദിവസം മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തിൽ ചേർന്ന റവന്യൂ-പൊലിസ് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലും ഭാരതപ്പുഴയെ സംരക്ഷിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു