ഊർക്കടവ് റഗുലേറ്റർ കംബ്രിഡ്ജ് ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി

പ്രളയത്തിനു ശേഷം മലപ്പുറം ചാലിയാറിലെ ജലനിരപ്പ്  താഴ്ന്നതോടെ  ഊർക്കടവ് റഗുലേറ്റർ കംബ്രിഡ്ജ് ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി . വാട്ടർ അതോറിറ്റിയുടെയും ജനപ്രതിനിധികളുടെയും നിർദേശത്തെ തുടർന്നാണ് നടപടി

ചാലിയാറിലെ ജലവിതാനം താഴ്ന്നതിനൊപ്പം സമീപ പ്രദേശങ്ങളിലെ കിണറുകളിലെയും ജലസ്രോതസുകളിലെയും ജലവിതാനവും താഴ്ന്നിരുന്നു. ഇതോടെയാണ് ഷട്ടറുകള്‍ താഴ്ത്തണമെന്ന ആവശ്യവും ശക്തമായത്.  പതിനഞ്ച് ഷട്ടറിൽ പതിമൂന്നെണ്ണവും താഴ്ത്തി . ഷട്ടറുകള്‍ താഴ്ത്തിയതോടെ കിണറുകളിലെ ജലവിതാനം കൂടിയതായി നാട്ടുകാർ പറഞ്ഞു.  ബാക്കിയുള്ള രണ്ട് ഷട്ടറുകള്‍ ഉടൻ താഴ്ത്തും 

വാട്ടർ അതോറിറ്റിയുടെയും ജനപ്രതിനിധികളുടെയും നിർദേശത്തെ തുടർന്നാണ് നടപടി. ഇതോടെ ജലവിതാനം വീണ്ടും ഉയരാൻ സാധ്യത ഉണ്ടന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.