കണ്ണൂര്‍ വിമാനത്താവളത്തിനോട് അനുബന്ധിച്ച് സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നു

കണ്ണൂര്‍ വിമാനത്താവളത്തിനോട് അനുബന്ധിച്ച് ആരോഗ്യവകുപ്പ് സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നു. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ സാമൂഹികാരോഗ്യകേന്ദ്രം മാത്രമാണ് മട്ടന്നൂരിലുള്ളത്. 

മട്ടന്നൂര്‍- ഇരിട്ടി റോഡില്‍ കോടതിക്കു സമീപത്തുള്ള പഴശ്ശി പദ്ധതി പ്രദേശത്താണ് ആശുപത്രി നിര്‍മിക്കുന്നത്. പ്ലാന്‍ തയാറാക്കുന്നതിന് പൊതുമേഖല സ്ഥാപനമായ കെല്ലിനെ ചുമതലപ്പെടുത്തി. നിലവിലുള്ള ആശുപത്രി വികസിപ്പിക്കാന്‍ സൗകര്യമില്ലാത്തതുകൊണ്ടാണ് പുതിയ സ്ഥലം കണ്ടെത്തിയത്. കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ സഹായവും ആശുപത്രി നിര്‍മാണത്തിനായി തേടും. നൂറില്‍ കൂടുതല്‍ രോഗികളെ കിടത്തി ചികില്‍സിക്കാന്‍ സാധിക്കുന്ന ആശുപത്രിയാണ് ആരോഗ്യവകുപ്പ് ഒരുക്കുന്നത്.

മൂന്നേക്കര്‍ സ്ഥലമാണ് ജലസേചനവകുപ്പ് വിട്ട് നല്‍കിയിരിക്കുന്നത്. ഇവിടെതന്നെ മിനിസിവില്‍സ്‌റ്റേഷനും നിര്‍മിക്കും.