പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതി

palakkad-home-t
SHARE

പാലക്കാട് നഗരത്തില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കും. സുരക്ഷിതമെന്നോണം ‌ഫ്ളാറ്റു നിര്‍മിച്ച് നല്‍കുന്നതിനാണ് മുന്‍ഗണന. തദ്ദേശസ്ഥാപന ചീഫ് എന്‍ജിനീയര്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

പാലക്കാട് നഗരത്തോട് ചേര്‍ന്നുളള ശംഖുവാരത്തോട് , സുന്ദരംകോളനി, കുമാരസ്വാമി കോളനി, കുഞ്ഞന്‍ബാവ കോളനി എന്നിവിടങ്ങളില്‍ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പാര്‍പ്പിട സമുച്ചയം ഒരുക്കണം. തോടിന്റെ ഇരുവശങ്ങളിലുമായി ഉണ്ടായിരുന്ന വീടുകള്‍ പ്രളയത്തില്‍ തകര്‍ന്നതാണ്. കൂടാതെ കല്‍പാത്തിപുഴയോട് ചേര്‌ന്നുളളവര്‍ക്കും പുനരധിവാസം ഉറപ്പാക്കണം. ഇതിന്റെ സാധ്യത പരിശോധിക്കാനാണ് തദ്ദേശസ്ഥാപനങ്ങളുടെ ചീഫ് എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിച്ചത്. ഫ്ളാറ്റ് നിര്‍മിക്കുന്നതിനാണ് മുന്‍ഗണ. തോടുകള്‍ക്ക് സമീപം വീണ്ടും നിര്‍മിക്കുന്നത് ഒഴിവാക്കും. അപകടസാധ്യതയായ സ്ഥലങ്ങള്‍ പ്രത്യേകം വേര്‍തിരിക്കുമെന്ന് ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. പുതിയ സാങ്കേതിക രീതികള്‍ ഉപയോഗിച്ച് മൂന്നുമാസത്തിനുളളില്‍ തന്നെ കെട്ടിടങ്ങള്‍ നിര്‍മിക്കാനാകും.

ജില്ലയിലാകെ 1148 വീടുകള്‍ പൂര്‍ണമായും 4809 വീടുകള്‍ ഭാഗീകമായും തകര്‍ന്നതായാണ് കണക്ക്. ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത് പാലക്കാട് ആലത്തൂര്‍ താലൂക്കുകളിലാണ്. യഥാക്രമം 308 , 372 വീടുകള്‍ ഇല്ലാതായി. നഷ്ടപരിഹാരം കണക്കാക്കിയാല്‍ വീടുകളുടേത് മാത്രം 82 കോടി രൂപയാണ്. 

MORE IN NORTH
SHOW MORE