മലപ്പുറത്ത് 130 പേർക്ക് നാലുമാസമായി ക്ഷേമപെൻഷന്‍ ലഭിക്കുന്നില്ല

മലപ്പുറം തിരൂര്‍ താനാളൂര്‍ പഞ്ചായത്തിലെ നൂറ്റിമുപ്പതിലധികം പേര്‍ക്ക്  കഴിഞ്ഞ നാലു മാസമായി ക്ഷേമപെന്‍ഷന്‍ ലഭിച്ചിട്ടില്ല. നിത്യചെലവിനു  കഷ്ടപ്പെടുന്ന ഇവര്‍ക്ക് സ്വന്തമായി വാഹനമുണ്ടെന്ന് കാണിച്ചാണ് പെന്‍ഷന്‍ തടഞ്ഞത്.

ഇത് കോട്ടുമ്മല്‍ ഹംസ, 60 വയസ് .കാഴ്ച ശക്തിയില്ല.സ്വന്തമായി വീടില്ല.ആകെയുണ്ടായിരുന്ന ആശ്വാസം വികലാംഗപെന്‍ഷന്‍ ആയിരുന്നു.എന്നാല്‍ നാലു മാസമായി ഇത്  തടഞ്ഞുവച്ചിരിക്കുകയാണ്.നിത്യ ചെലവിനു പോലും മറ്റുള്ളവരെ ആശ്രയിക്കുന്ന ഹംസക്ക്   മൂന്ന് ലക്ഷത്തിന്റെ കാര്‍ സ്വന്തമായുണ്ടെന്നാണ് രേഖകളില്‍ കാണിക്കുന്നത്

ഹംസയെപ്പോലെ 130 ല്‍ ആധികം പേരാണ് വിവിധ ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാതെ താനാളൂര്‍ പഞ്ചായത്തില്‍ ബുദ്ധിമുട്ടുന്നത്

ക്ഷേമ പെന്‍ഷന്‍  നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട  പരാതികള്‍  ഉയര്‍ന്നപ്പോഴാണ് പഞ്ചായത്ത് ഇക്കാര്യം ശ്രദ്ധിച്ചത്.ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തതിലോ ഉപഭോക്താക്കളുടെ പേരു വിവരങ്ങള്‍ അപ്്ലോഡ് ചെയ്തതിലോ ഉണ്ടായ തകരാറാവും പ്രശ്നത്തി്ന കാരണമെന്നാണ് പഞ്ചായത്തിന്റെ നിഗമനം.